Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2024 11:45 PM IST Updated On
date_range 27 March 2024 11:45 PM ISTരഹസ്യാന്വേഷണ ഏജൻസി ഇടപെടൽ: നടപടി ആവശ്യപ്പെട്ട് പാക് ജഡ്ജിമാർ
text_fieldsbookmark_border
ഇസ്‍ലാമാബാദ്: ജുഡീഷ്യറിയുടെ കാര്യങ്ങളിൽ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾ ഇടപെടുന്നതിനെതിരെ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ (എസ്.ജെ.സി) നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇസ്‍ലാമാബാദ് ഹൈകോടതിയിലെ ജഡ്ജിമാർ.
ഇസ്‍ലാമാബാദ് ഹൈകോടതിയിലെ ആറു ജഡ്ജിമാരാണ് ഇതുസംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് കാസി ഫയീസ് ഈസ അധ്യക്ഷനായ സുപ്രീം ജുഡീഷ്യൽ കൗൺസിലിന് നൽകിയത്. ജുഡീഷ്യൽ കാര്യങ്ങളിൽ എക്സിക്യൂട്ടിവിന്റെയും ഏജൻസികളുടെയും ഇടപെടലുണ്ടാവുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ജഡ്ജിമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story