പിന്നിൽ പട്ടാള അട്ടിമറി; കഥയറിയാതെ ഏറോബിക്സ് ഡാൻസറുടെ കലാപ്രകടനം- വൈറലായി മ്യാൻമർ വിഡിയോ
text_fields
നായ്പിഡാവ്: പാർലെമൻറ് മന്ദിരത്തിന് മുന്നിൽ വിഡിയോയിൽ പകർത്താനായി പതിവിൻപടി നൃത്തം ചെയ്യുേമ്പാൾ പിന്നാമ്പുറത്ത് രാജ്യത്തെയും ജനങ്ങളെയും മുൾമുനയിലാക്കി പട്ടാള അട്ടിമറി അരങ്ങേറുകയാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞ് നായ്പിഡാവ് മാത്രമല്ല, രാജ്യം മുഴുക്കെയും പട്ടാള ഭരണത്തിലേക്ക് ചുവടുവെച്ചറിഞ്ഞ് ജനം മൂകമാകുേമ്പാൾ ആ വിഡിയോയിലെ ദൃശ്യങ്ങൾ എല്ലാം പങ്കുവെക്കുന്നുണ്ടായിരുന്നു.
പശ്ചാത്തലത്തിൽ മുഴങ്ങിയ പാട്ടിനൊത്ത് താളം പിടിച്ച ഖിങ് ഹ്നിൻ വയ് എന്ന വനിതയാണ് കഥയറിയാതെ മിനിറ്റുകളോളം പാർലമെൻറ് മന്ദിരത്തിനു മുന്നിൽ നൃത്തം ചെയ്തുനിന്നത്. സൈറൻ മുഴക്കി എസ്.യു.വികൾ പട്ടാളക്കാരെയും വഹിച്ച് നഗരവീഥികളിലൂടെ കുതിക്കുേമ്പാഴും അവൾ ഒന്നും അറിഞ്ഞില്ല. റോഡിൽ തീർത്ത ബാരിക്കേഡുകൾ ഒതുക്കി വാഹനവുമായി വീടുകളിലേക്കും ലക്ഷ്യങ്ങളിലേക്കും കുതിക്കുന്ന തിരക്കിലായിരുന്നു മറ്റുള്ളവർ. എല്ലാം കഴിഞ്ഞ് സമൂഹ മാധ്യമങ്ങളിൽ വിഡിയോ എത്തിയതോടെ അതിവേഗം ജനം ഏറ്റെടുത്തു.
തിങ്കളാഴ്ചയാണ് രക്ത രഹിത വിപ്ലവത്തിലൂടെ രാജ്യത്ത് പട്ടാളം ഭരണം പിടിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അവർ തടവിലാക്കി. ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ഇതിനകം ഒരു കോടിയിലേറെ പേർ കണ്ടിട്ടുണ്ട്. ഭ്രാന്തമെന്ന് ചിലർ വിശേഷിപ്പിച്ചപ്പോൾ യാഥാർഥ്യമാണോയെന്ന സന്ദേഹമായിരുന്നു മറ്റു ചിലർക്ക്. വിഡിയോ ഫേസ്ബുക്കിൽ ആദ്യമായി പങ്കുവെക്കുന്നത് ഹ്നിൻ തന്നെ. അതാണ് ട്വിറ്റർ ഉൾപെടെ മറ്റു മാധ്യമങ്ങളിലെത്തുന്നതും വൈറലാകുന്നതും. കഴിഞ്ഞ 11മാസമായി അവൾ പാർലമെൻറ് മന്ദിരത്തിന് മുന്നിൽ ഇത് പതിവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.