മൊസാദ് ബന്ധമുള്ള ചാരസംഘത്തെ അറസ്റ്റ് ചെയ്തതായി ഇറാൻ
text_fieldsതെഹ്റാൻ: ഇസ്രായേൽ ചാരസംഘടനയായ മൊസാദുമായി ബന്ധമുള്ള സംഘത്തെ അറസ്റ്റ് ചെയ്തതായി ഇറാൻ ദേശീയ ചാനൽ റിപ്പോർട്ട് ചെയ്തു. രാജ്യത്തിെൻറ പടിഞ്ഞാറേ അതിർത്തിവഴി നുഴഞ്ഞുകയറിയ സംഘത്തിെൻറ പക്കൽ നിരവധി ആയുധങ്ങൾ ഉണ്ടായിരുന്നതായും ചാനൽ പറയുന്നു.
വടക്കുപടിഞ്ഞാറൻ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായതിനെ തുടർന്നുണ്ടായ സംഘർഷസ്ഥലത്തുനിന്നാണ് സംഘം പിടിയിലായത്. സംഘർഷ മേഖലകളിൽ കടന്നുകയറി ആയുധങ്ങൾ ഉപയോഗിച്ച് കലാപം സൃഷ്ടിക്കുകയായിരുന്നു ചാരസംഘത്തിെൻറ ലക്ഷ്യമെന്നും ഇറാൻ പറയുന്നു. സംഘം എപ്പോൾ രാജ്യത്തേക്ക് നുഴഞ്ഞുകയറിയെന്നോ എത്രപേർ പിടിയിലായെന്നോ ഇനിയും വ്യക്തമായിട്ടില്ല.
ഖുസെസ്താൻ പ്രവിശ്യയിൽ ജലക്ഷാമത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ ഇതിനകം അഞ്ചുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. 2019ൽ യു.എസ് സൈന്യം ഇറാഖിൽ വെച്ച് ഇറാൻ റവലൂഷനറി ഗാർഡ് മേധാവി ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ചിരുന്നു. യു.എസിന് വിവരങ്ങൾ ചോർത്തിനൽകിയതെന്ന് സംശയിക്കുന്നയാളെ കഴിഞ്ഞ വർഷം ഇറാൻ വധശിക്ഷക്ക് വിധിച്ചിരുന്നു. രാജ്യത്തെ ആണവ, സൈനിക വിവരങ്ങൾ സി.ഐ.എക്ക് ചോർത്തിക്കൊടുത്ത സംഭവത്തിൽ 17 ഇറാൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ ചിലരെ വധശിക്ഷക്ക് വിധേയമാക്കിയതായും ഔദ്യോഗിക വാർത്താചാനൽ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.