ഇറാൻ ആണവോർജ ഏജൻസിയുടെ ഇ-മെയിൽ ചോർത്തി
text_fieldsതെഹ്റാൻ: ഇറാൻ ആണവോർജ ഏജൻസിയുടെ ഇ-മെയിൽ ചോർത്തി. മഹ്സ അമീനിയുടെ കസ്റ്റഡിമരണത്തെ തുടർന്ന് വ്യാപിച്ച പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇറാനിയൻ ഹാക്കിങ് ഗ്രൂപ്പായ 'ബ്ലാക്ക് റിവാഡ്' വിദേശത്തിരുന്ന് മെയിൽ ചോർത്തിയത്.
'മഹ്സ അമീനിയുടെ പേരിൽ, സ്ത്രീകളുടെയും ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും' എന്ന കുറിപ്പോടെയാണ് ആണവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഘം ചോർത്തി ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്.
ബുഷഹർ ഊർജ നിലയത്തിന്റെ മാനേജ്മെന്റ് ഓപറേഷനൽ ഷെഡ്യൂളാണ് പ്രസിദ്ധീകരിച്ചത്. വിദേശത്തെയും സ്വദേശത്തെയും പങ്കാളികളുമായുള്ള ആണവ വികസന കരാറുകളും ധാരണകളും ചോർത്തിയ വിവരങ്ങളിൽ ഉൾപ്പെടും.
അതേസമയം, ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പൊതുവിവരങ്ങൾ മാത്രമാണ് പുറത്തായതെന്നും ആണവോർജവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നഷ്ടമായില്ലെന്നും സുരക്ഷ ഭീഷണിയില്ലെന്നും ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.