Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫിലേക്ക് ആക്രമണം തുടർന്ന് ഇറാൻ; പുതിയ സംഘർഷം അധികം നീണ്ടുനിൽക്കില്ലെന്ന് ട്രംപ്

text_fields
bookmark_border
ഗൾഫിലേക്ക് ആക്രമണം തുടർന്ന് ഇറാൻ; പുതിയ സംഘർഷം അധികം നീണ്ടുനിൽക്കില്ലെന്ന് ട്രംപ്
cancel

കുവൈത്ത് സിറ്റി/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷഭീതി പരത്തി യുദ്ധം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുന്നു.തുടർച്ചയായ രണ്ടാം ദിവസവും കുവൈത്തിനു നേരെ ഇറാൻ ആക്രമണണം ഉണ്ടായി. ഇന്ന് രാവിലെ 4.30 ഓടെ ആയിരുന്നു പുതിയ ആക്രമണം.അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി രാജ്യത്ത് ആകാമനം സൈറൻ മുഴങ്ങി.സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്.സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർഥിച്ചു.

ഇടവേളക്കു ശേഷം യുഎസ് ഇറാൻ സംഘർഷം പുനരാരംഭിച്ചതോടെ ബുധനാഴ്ചയും കുവൈത്തിനു നേരെ ആക്രമണം നടന്നിരുന്നു.

അതേസമയം, ഇറാനുമായുള്ള പുതിയ പോരാട്ടം അധികകാലം നീണ്ടുനിൽക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ഏത് സമയത്തും ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇറാനുമായുള്ള സൈനിക നടപടികൾ തുടരുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ പരാമർശം. അതേസമയം, അമേരിക്കൻ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും വാഷിങ്ടൺ തെഹ്റാന്റെ പുതിയ ‘യുദ്ധ തന്ത്രങ്ങൾ’ ഉടൻ കാണേണ്ടിവരുമെന്നും ഇറാൻ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran Attacks Kuwait Again; Trump Says Conflict Won't Last
Next Story