ഇറാനിലെ കൽക്കരി ഖനിയിൽ സ്ഫോടനം; 51 മരണം
text_fieldsതെഹ്റാൻ: കിഴക്കൻ ഇറാനിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 51 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. നിരവധി തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും ഇറാൻ സർക്കാർ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ തെഹ്റാനിൽനിന്ന് 540 കിലോമീറ്റർ അകലെ തബാസിലുള്ള ഖനിയിലാണ് സ്ഫോടനം. മദാഞ്ജൂ എന്ന കമ്പനിയാണ് ഖനി പ്രവർത്തിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ അറിയിച്ചു.
മീഥൈൻ വാതക ചോർച്ചയെ തുടർന്നാണ് സ്ഫോടനമെന്ന് ഐ.ആർ.എൻ.എ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ കൽക്കരിയുടെ 71 ശതമാനവും ഈ മേഖലയിൽനിന്നാണ് ഉൽപാദിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.