ട്രംപിനെ കൊല്ലാൻ നോക്കുമെന്ന് ഇറാൻ കമാൻഡർ
text_fieldsതെഹ്റാൻ: സൈനിക കമാൻഡൻ ഖാസിം സുലൈമാനിയെ വധിച്ചതിന് പകരമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയെയും കൊല്ലാൻ അവസരം നോക്കിയിരിക്കുകയാണെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് വ്യോമസേന മേധാവി അമീറലി ഹജിസാദിഹ് പറഞ്ഞു.
ടെലിവിഷൻ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പറഞ്ഞത്. ‘‘പാവപ്പെട്ട സൈനികരെ വധിക്കാൻ ഇറാന് ഒരു താൽപര്യവുമില്ല. 2020ൽ സുലൈമാനിയെ വധിച്ചതിന് പിറകെ ഇറാഖിലെ യു.എസ് താവളത്തിൽ നടത്തിയ ആക്രമണത്തിൽ കൂടുതൽ ആൾനാശം ലക്ഷ്യമാക്കാതിരുന്നത് അക്കാരണത്താലാണ്.
സുലൈമാനിയുടെ മരണത്തിന് ഉത്തരവാദികളായവർ വധിക്കപ്പെടണം’’ -അദ്ദേഹം പറഞ്ഞു. ഇറാൻ നിർമിച്ച 1650 കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈൽ ടെലിവിഷനിൽ കാണിച്ചു. 2020ൽ ബഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിലാണ് ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.