ഇസ്രായേലിൻെറ കെണിയിൽ വീഴരുതെന്ന് ട്രംപിനോട് ഇറാൻ
text_fieldsതെഹ്റാൻ: ഇസ്രായേലിൻെറ കെണിയിൽവീണ് യുദ്ധ പ്രകോപനം നടത്തരുതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് ഇറാൻ. റെവലൂഷനറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനി വധത്തിൻെറ വാർഷികത്തോടനുബന്ധിച്ച് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇറാഖിലെ അമേരിക്കൻ സൈന്യത്തിനു നേരെ ആക്രമണം നടത്തി പ്രകോപനം സൃഷ്ടിക്കുന്നത് ഇസ്രായേലാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. എന്നാൽ, ഇറാൻെറ പ്രസ്താവനയെക്കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻെറ ഓഫീസും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ട്.
ഇറാഖിലെ തങ്ങളുടെ സൈന്യത്തിനും സംവിധാനങ്ങൾക്കും നേരെ നിരന്തരമുണ്ടാകുന്ന റോക്കറ്റ് ആക്രമണങ്ങൾ നടത്തുന്നത് ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘങ്ങളാണെന്ന് നേരത്തെ അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.