ആണവസമ്പുഷ്ടീകരണം ശക്തമാക്കുമെന്ന് ഇറാൻ
text_fieldsതെഹ്റാൻ: യു.എൻ ആണവ പരിശോധന നിർത്തിവെക്കാൻ പാർലമെൻറിൽ പുതിയ ബില്ലവതരിപ്പിച്ച് ഇറാെൻറ നീക്കം. എണ്ണ, ബാങ്കിങ് ഉപരോധത്തിൽ ഇളവു വരുത്തിയില്ലെങ്കിൽ 2015 ൽ യൂറോപ്യൻ രാജ്യങ്ങളുടെ മേൽനോട്ടത്തിൽ ഒപ്പുവെച്ച കരാർ തിരസ്കരിച്ച് ആണവ സമ്പുഷ്ടീകരണം പുനരാരംഭിക്കണമെന്നും ബില്ലിൽ പറയുന്നു.
ഇറാൻ ആണവപദ്ധതിയുെട ഉപജ്ഞാതാവായി കരുതുന്ന മുഹ്സിൻ ഫഖ്രിസാദയുടെ കൊലയോടുള്ള പ്രതികരണമായാണ് പുതിയ ബിൽ അവതരണം. ബിൽ നിയമമാകണമെങ്കിൽ ഇനിയും പല ഘട്ടങ്ങൾ കടക്കണം. 290 അംഗങ്ങളുള്ള പാർലമെൻറിൽ 251 പേർ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തു.
ബില്ലവതരണത്തിനിടയിൽ 'അമേരിക്ക തുലയട്ടെ, ഇസ്രായേൽ തുലയട്ടെ' എന്ന മുദ്രാവാക്യങ്ങളുമായി നിരവധി അംഗങ്ങൾ എഴുന്നേറ്റതായി ഇറാനിയൻ വാർത്ത ഏജൻസി ഇർന റിപ്പോർട്ട് ചെയ്്തു. മൂന്നു മാസത്തിനുള്ളിൽ എണ്ണ ഉപരോധം പിൻവലിക്കണമെന്നും അന്താരാഷ്ട്ര ബാങ്കിങ് ഇടപാടുകളിെല വിലക്ക് പിൻവലിക്കണമെന്നും ബിൽ യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെടുന്നു.
അതിനു തയാറായില്ലെങ്കിൽ ആണവസമ്പുഷ്ടീകരണം 20 ശതമാനമായി വർധിപ്പിക്കണമെന്നാണ് ആവശ്യം. നതാൻസ്, ഫോർഡോ എന്നീ ആണവ കേന്ദ്രങ്ങളിലെ ശേഷി വർധിപ്പിക്കണമെന്നും ബില്ലിൽ പറയുന്നു. യു.എൻ ആണവ ഏജൻസിയുടെ പരിശോധന എന്ന പേരിൽ ഇറാെൻറ രഹസ്യങ്ങൾ ചോർത്തുകയാണെന്നും ഇവർ നൽകിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹ്സിൻ ഫഖ്രിസാദെയെ ഇസ്രായേൽ കൊന്നതെന്നും ഇറാനിലെ ചില ഉന്നതോദ്യോഗസ്ഥർ ആരോപിക്കുന്നു. നവംബർ 27നാണ് ഫഖ്രിസാദെ കൊല്ലപ്പെട്ടത്. മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകളുടെ അകമ്പടിയോടെ ഫഖ്രിസാദെയും സംഘവും കടന്നുപോകുമ്പോഴായിരുന്നു ആക്രമണം. തോക്കുധാരികൾ കാറുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
എന്നാൽ വിദൂര നിയന്ത്രിത ഓട്ടോമാറ്റിക് മെഷീൻ ഗൺ ഉപയോഗിച്ചാണ് കൊലപാതകം നടന്നതെന്നും ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ എജൻസി പറയുന്നു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചില്ല. എന്നാൽ 'ഇസ്രായേലിന് നന്ദി പറയണം ഇറാെൻറ ആണവ പദ്ധതിയുടെ പിതാവിനെ കൊന്നൊടുക്കിയതിന്' എന്ന് ഇസ്രായേലിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഫഖ്രിസാദെയുടെ കൊലപാതകത്തിനു പിന്നിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കരങ്ങളുണ്ടെന്നും ഇറാൻ ആരോപിച്ചിരുന്നു.
യൂറോപ്യൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഇറാനെതിരായ ഉപരോധത്തിൽ ഇളവു വരുത്താൻ സമ്മതിച്ച അമേരിക്ക ഏകപക്ഷീയമായി കരാറിൽ നിന്നു പിൻവാങ്ങിയതിനെ തുടർന്ന് ഇറാൻ നിർത്തിവെച്ച ആണവസമ്പുഷ്ടീകരണം പുനരാംരംഭിച്ചിരുന്നു. 4.5 ശതമാനം ശുദ്ധതയിലാണ് ഇപ്പോൾ സമ്പുഷ്ടീകരണം നടക്കുന്നത്.
90 ശതമാനം ശുദ്ധതയിൽ എത്തിച്ചാൽ മാത്രമേ ഇതിനെ ആണവായുധമാക്കി മാറ്റാനാവൂ. തങ്ങളുടെ ആണവ സമ്പുഷ്ടീകരണം ആയുധ നിർമാണത്തിനല്ലെന്നും ഊർജ ആവശ്യത്തിനാണെന്നും ഇറാൻ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അതംഗീകരിക്കാൻ അമേരിക്ക തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.