Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയിലേക്ക് വന്ന...

ഇന്ത്യയിലേക്ക് വന്ന ഇസ്രായേൽ കപ്പലിനുനേരെ ഇറാൻ മിസൈലാക്രമണമെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
ഇന്ത്യയിലേക്ക് വന്ന ഇസ്രായേൽ കപ്പലിനുനേരെ ഇറാൻ മിസൈലാക്രമണമെന്ന്​ റിപ്പോർട്ട്​
cancel

ജറൂസലം: ഇന്ത്യയിലേക്കു വരുകയായിരുന്ന ഇസ്രായേൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കു കപ്പലിനുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്​. താൻസനിയയിൽനിന്ന്​ പുറപ്പെട്ട കപ്പലിനുനേരെയാണ്​ അറേബ്യൻ കടലിൽ വെച്ച്​ ആക്രമണമുണ്ടായതെന്ന്​ ഇസ്രായേൽ ടി.വി ചാനൽ 12 റിപ്പോർട്ട്​ ചെയ്​തു.

ഇറാനാണ്​ ആക്രമണത്തിനു പിന്നിലെന്ന്​ ചാനൽ ആരോപിച്ചു. തുറമുഖ നഗരമായ ഹൈഫ ആസ്ഥാനമായ എക്​സ്​.ടി മാനേജ്​മെൻറി​‍െൻറ ഉടമസ്ഥതയിലുള്ളതാണ്​ കപ്പൽ. കപ്പലിന് യാത്ര തുടരാനായിട്ടുണ്ട്.

അതേസമയം, സംഭവം സംബന്ധിച്ച്​ അന്വേഷണം നടത്തിവരുകയാണെന്ന്​ ഇസ്രായേൽ വിദേശകാര്യ മ​ന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIsraelShip Attack
News Summary - Iran missile hits India-bound Israeli ship says report
Next Story