ഇസ്രായേലിനെതിരെ ഇറാൻ പടയൊരുക്കം: ഇറാഖ് ‘താവള’മാക്കാൻ ആലോചന
text_fieldsതെഹ്‌റാൻ: ഇസ്രായേലിനെതിരെ ഇറാൻ രൂക്ഷ ആക്രമണത്തിനൊരുങ്ങുന്നതായും ഇറാഖ് താവളമാക്കി ആക്രമണം നടത്താൻ തയാറെടുക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം അഞ്ചാം തീയതിക്ക് മുമ്പ് ആക്രമണം നടത്താനാണ് തീരുമാനം. ഇസ്രായേലിന്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ഇറാൻ ലക്ഷ്യം വെക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ദീർഘദൂര ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഇറാൻ ഇതിനായി സജ്ജമാക്കുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 46 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വടക്കൻ ഗസ്സയിലെ കമൽ അദ്വാൻ ആശുപത്രിക്ക് നേരെയും ഇസ്രയേൽ ആക്രമണമുണ്ടായി.
ആശുപത്രികെട്ടിടം പൂർണമായും തകർന്നു. ഇതോടെ മരുന്നുകളും മറ്റുമില്ലാതെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. അതിനിടെ, ഇസ്രായേലുമായി വെടിനിർത്തലിന് തടസ്സമില്ലെന്നും വെടിനിർത്തൽ ആവശ്യവുമായി യാചിക്കില്ലെന്നും ഹിസ്ബുല്ലയുടെ പുതിയ തലവൻ നയീം ഖാസിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.