പെൺകുട്ടിയുടെ മരണം അപകടമെന്ന് ഇറാൻ അധികൃതർ; അടിച്ചുകൊന്നതെന്ന് മാതാവ്
text_fieldsതെഹ്റാൻ: ഇറാനിൽ 16കാരിയുടെ മരണം കെട്ടിടത്തിൽനിന്ന് വീണുള്ള അപകടം മൂലമെന്ന് അധികൃതർ പറയുമ്പോൾ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി അടിച്ചുകൊന്നതെന്ന് മാതാവ്. നിക എന്ന പെൺകുട്ടിയുടെ മരണത്തിലാണ് മാതാവ് നസ്റീൻ ഷകരാമി ദുരൂഹത ആരോപിക്കുന്നത്.
തലക്ക് നിരവധി തവണ അടിയേറ്റതായും പല്ലും മുഖത്തെ എല്ലും പൊട്ടിയതായും തലയോട്ടിക്ക് പൊട്ടലുള്ളതായും ഫോറൻസിക് റിപ്പോർട്ടിലുണ്ടെന്ന് മാതാവ് പറഞ്ഞു. നികയുടെ മരണം ഒമ്പതു ദിവസം മൂടിവെച്ചതായും കുടുംബത്തിന്റെ താൽപര്യത്തിന് വിരുദ്ധമായി ദൂരസ്ഥലത്ത് മറവുചെയ്തതായും മാതാവ് സമൂഹമാധ്യമത്തിലെ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
മഹ്സ അമീനിയെന്ന യുവതി ധാർമിക പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുള്ള പ്രക്ഷോഭം രാജ്യത്ത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.