ഇറാനിൽ വീണ്ടും യുറേനിയം സമ്പുഷ്ടീകരണം
text_fieldsതെഹ്റാൻ: ഫോർദോ ആണവകേന്ദ്രത്തിൽ യുറേനിയം സമ്പുഷ്ടീകരണം വീണ്ടും തുടങ്ങിയതായി ഇറാൻ അധികൃതർ വ്യക്തമാക്കി.
20 ശതമാനം സമ്പുഷ്ടീകരണമാണ് നടക്കുന്നത്. ഇതോടെ, 2015 ലോകശക്തികളുമായി ഒപ്പുവെച്ച കരാറിൽനിന്ന് ഒരടികൂടി ഇറാൻ പിൻവാങ്ങുന്നതായി വ്യക്തമായി. സമ്പുഷ്ടീകരണം പുനരാരംഭിക്കുന്നതായി യു.എൻ ആണവ ഊർജ ഏജൻസിയെ അറിയിച്ചിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കി.
ആയുധനിർമാണത്തിന് 90 ശതമാനം സമ്പുഷ്ടീകരണം നടക്കണമെന്നതിനാൽ, ഈ നിലക്കുള്ള ആശങ്കകൾ ഇപ്പോഴില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ കാര്യങ്ങൾക്കാകുമെന്നാണ്ഇറാൻ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.