വീണ്ടും ഹിജാബ് നിയമം കടുപ്പിച്ച് ഇറാൻ
text_fieldsതെഹ്‌റാൻ: ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മെഹ്‌സ അമിനി മരിച്ചതിന് കൃത്യം 10 മാസത്തിന് ശേഷം ഇറാനിൽ വീണ്ടും ഹിജാബ് നിയമം ശക്തമാകുന്നു. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പിടികൂടാൻ ഇറാനിൽ പൊലീസ് പട്രോളിംഗ് പുനരാരംഭിച്ചു. പൊതുവിടങ്ങളിൽ മുടി അനാവരണം ചെയ്യുന്ന സ്ത്രീകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മെഹ്‌സനയുടെ മരണത്തിന് ശേഷം രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു.
ഹിജാബ് കത്തിച്ചും മുടിമുറിച്ചും നിരവധി സ്ത്രീകൾ പ്രതിഷേധിച്ചു. ഇതേ തുടർന്ന് സദാചാര പൊലീസ് കുറച്ച് നാളുകൾ അപ്രത്യക്ഷമായിരുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന മെഹ്‌സയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം തല്ലിചതച്ച ജീവനില്ലാത്ത മെഹ്‌സയുടെ ശരീരമാണ് കുടുംബത്തിന് ലഭിച്ചത്.
ഹൃദയാഘാതം മൂലമാണ് മെഹ്‌സ മരിച്ചതെന്ന പൊലീസിന്‍റെ വിശദീകരണത്തെ കുടുംബം പൂർണ്ണമായും തള്ളികളഞ്ഞു. തെരുവിലൂടെ വലിച്ചിഴച്ചാണ് പൊലീസ് അവളെ വാഹനത്തിലേക്ക് കയറ്റിയത്. വാഹനത്തിൽ വെച്ചും റോഡിൽ വെച്ചും മെഹ്‌സയയെ പൊലീസ് മർദിച്ചിരുന്നു. പൊലീസ് മെഹ്‌സയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നാണ് കുടുംബത്തിന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.