ഇറാൻ യുദ്ധവിമാനം തകർന്നു; പൈലറ്റുമാർ കൊല്ലപ്പെട്ടു
text_fieldsതെഹ്റാൻ: ഇറാന്റെ യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് തെഹ്റാന് 770 കിലോമീറ്റർ അകലെ ഫിറോസാബാദിലാണ് അപകടം.
കേണൽ ഹാമിദ് റിസ റൻജ്ബർ, കേണൽ മനൂഷഹർ പിൻസാദിഹ് എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. 1979ലെ വിപ്ലവത്തിന് മുമ്പ് വാങ്ങിയ യു.എസ് നിർമിത എഫ് 14 ടോംകാറ്റ് വിമാനമാണ് അപകടത്തിൽപെട്ടതെന്നാണ് റിപ്പോർട്ട്. ദീർഘകാലത്തെ പാശ്ചാത്യ ഉപരോധം കാരണം വിമാനങ്ങളുടെ സ്പെയർ പാർട്സ് ലഭിക്കാതെ രാജ്യം ബുദ്ധിമുട്ടുന്നുണ്ട്.
2022ലും യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.അതിനുമുമ്പ്, അതേ വർഷം തന്നെ ഒരു യുദ്ധവിമാനം വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിലെ ഒരു ഫുട്ബോൾ മൈതാനത്ത് വീണ് പൈലറ്റും ഒരു സാധാരണക്കാരനും മരിച്ചിരുന്നു.
ഇറാൻ ഉപയോഗിക്കുന്ന പല ജെറ്റുകളും 1979ന് മുൻപുള്ളതാണ്. ഉപരോധങ്ങൾ കാരണം ഇറാന് സ്പെയർ പാർട്‌സ് വാങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.