Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ നാവിക കപ്പൽ...

ഇറാൻ നാവിക കപ്പൽ തീപിടിച്ച്​ കടലിൽ മുങ്ങി

text_fields
bookmark_border
iran ship 2621
cancel

തെഹ്​റാൻ: തീപിടിച്ച്​ ഇറാ​െൻറ വലിയ നാവിക കപ്പലുകളിലൊന്നായ ഖാർഗ്​​ മുങ്ങി. തെഹ്​റാന്​ 1270 കി.മീ. അകലെയായി പേർഷ്യൻ ഗൾഫി​െൻറ കവാടമായ ഒമാൻ ഗൾഫിനു​ സമീപമാണ്​ സംഭവം.

ബുധനാഴ്​ച പുലർച്ചെ 2.25ന്​ കപ്പലി​െൻറ എൻജിൻ മുറിയിൽനിന്ന്​​ തുടങ്ങിയ തീ മറ്റു ഭാഗങ്ങളിലേക്ക്​ പടരുകയായിരുന്നു. കപ്പൽ മുങ്ങുന്ന ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. കപ്പലിന്​ തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

20 മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കപ്പൽ കണ്ടെത്താനായി​ല്ലെന്ന്​ ഫാർസ്​, തസ്​നിം വാർത്ത ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു. ജീവനക്കാരെ മുഴുവൻ രക്ഷപ്പെടുത്തിയതായി ഇറാൻ അറിയിച്ചു. പരിശീലനക്കപ്പലായിരുന്നു ഖാർഗ്​​ എന്നും അതിൽ 400ഓളം ​​ജീവനക്കാർ ഉണ്ടായിരുന്നതായും ഇറാൻ സ്​ഥിരീകരിച്ചു. 20 പേർക്ക്​ നിസ്സാര പൊള്ളലേറ്റു.

1977ൽ ബ്രിട്ടൻ നിർമിച്ച കപ്പൽ 1984ലാണ്​ ഇറാൻ സൈന്യത്തി​െൻറ ഭാഗമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran shipfire
News Summary - Iran's key naval ship sinks in Gulf of Oman
Next Story