ഇബ്രാഹിം റഈസി: ഇറാനിൽ തീവ്ര പക്ഷത്തിന്റെ വിജയം
text_fieldsതെഹ്റാൻ: ഇറാെൻറ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഇൗയുടെ വിശ്വസ്തനാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസി. ഖാംനഈയുടെ പിൻഗാമിയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇദ്ദേഹത്തെ കാണുന്നത്.
1997 മുതൽ ഇറാനിൽ തെരഞ്ഞെടുപ്പ് മത്സരം പ്രധാനമായും പരിഷ്കരണവാദികളും തീവ്രപക്ഷവും തമ്മിലാണ്. ഇനി ഇറാെൻറ ഭരണചക്രം തീവ്രപക്ഷത്തിെൻറ കൈകളിലായിരിക്കും. പാശ്ചാത്യ രാജ്യങ്ങളെ ശത്രുക്കളായി കാണുന്നവരാണ് ഈ വിഭാഗം. അതേസമയം,2015ലെ ആണവകരാർ കരാറിനെ എതിർക്കുന്നുണ്ടെങ്കിലും, കരാർപുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സംനിൽക്കില്ലെന്നായിരുന്നു തെരഞ്ഞെടുപ്പു പ്രചാരണ സമയം റഈസി മാധ്യമങ്ങളോട് പറഞ്ഞത്.
ഇറാെൻറ സാമ്പത്തിക പ്രശ്നം പരിഹരിക്കാനും അഴിമതിക്കെതിരെ പോരാട്ടം നടത്താനും തന്നെ കഴിഞ്ഞേ ആളുള്ളൂ എന്ന ചിന്താഗതിക്കാരനാണ് ഈ 60കാരൻ. 1980കളിൽ രാഷ്ട്രീയത്തടവുകാരെ കൂട്ടമായി തൂക്കിലേറ്റിയ വിവാദസംഭവത്തിൽ പ്രതിക്കൂട്ടിലാണ് ഇദ്ദേഹം. 5000ത്തോളം തടവുകാർക്ക് വധശിക്ഷ വിധിച്ച നാലംഗ ജഡ്ജിമാരിൽ ഒരാളായിരുന്നു റഈസി. യു.എസ് ഉപരോധം നിലനിൽക്കുന്ന ആദ്യ ഇറാൻ പ്രസിഡൻറുകൂടിയാണ്. 2019ലാണ് റഈസിയെ ഖാംനഈ ജുഡീഷ്യറി മേധാവിയായി നിയമിച്ചത്. മാസങ്ങൾക്കകം മനുഷ്യാവകാശ ലംഘനം ആരോപിച്ച് യു.എസ് ഉപരോധം ഏർപ്പെടുത്തി. റഈസി അധികാരത്തിലെത്തുന്നതോടെ സമൂഹ മാധ്യമങ്ങൾക്കും വാർത്ത മാധ്യമങ്ങൾക്കും കടിഞ്ഞാൺ വീഴുമെന്നാണ് വിലയിരുത്തൽ. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ കുറയാനാണ് സാധ്യത.
രാജ്യത്തെ തൊഴിലില്ലായ്മ കുറക്കാനും യു.എസ് ഉപരോധം നീക്കാനും സത്വര നടപടിയെടുക്കുമെന്നായിരുന്നു അദ്ദേഹത്തിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനം. യു.എസ് ഉപരോധത്തിനിടെ ശിഥിലമായ ഇറാെൻറ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിൽ മുൻഗാമി ഹസൻ റൂഹാനി തികഞ്ഞ പരാജയമെന്നാണ് റഈസിയുടെ ആരോപണം. എണ്ണയെ ആശ്രയിക്കുന്നതിനുപകരം സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ വിദേശനിക്ഷേപം വേണമെന്നാണ് റഈസി വാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.