ഗൾഫ് ഓഫ് ഒമാനിൽ ഇറാെൻറ പുതിയ ഓയിൽ ടെർമിനൽ
text_fieldsതെഹ്റാൻ: ഗൾഫ് ഓഫ് ഒമാനിൽ ഇറാൻ ആദ്യ ഓയിൽ ടെർമിനൽ തുറന്നതായി പ്രസിഡൻറ് സ്ഥാനമൊഴിയുന്ന ഹസൻ റൂഹാനി. ഇതോടെ ഹോർമൂസ് കടലിടുക്ക് ഒഴിവാക്കി ഗൾഫ് ഓഫ് ഒമാൻ വഴി ഇറാെൻറ കപ്പലുകൾക്ക് സഞ്ചരിക്കാം. ദശകങ്ങളായി പ്രാദേശികമായ സംഘർഷങ്ങൾക്കിടയാക്കിയിരുന്നു ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറാെൻറ എണ്ണവ്യാപാരം. സുപ്രധാന നാഴികക്കല്ലാണിതെന്നും ഇറാന് ഇനി സുരക്ഷിതമായി എണ്ണ കയറ്റുമതി ചെയ്യാമെന്നും റൂഹാനി വ്യക്തമാക്കി. 100 ടൺ എണ്ണയുമായി ഇറാെൻറ എണ്ണകപ്പൽ ഇതുവഴി സഞ്ചാരം തുടങ്ങി.
പുതിയ പാതയിലൂടെ ദിനംപ്രതി 10 ലക്ഷം ബാരൽ എണ്ണ കയറ്റുമതിയാണ് ലക്ഷ്യമെന്നും യു.എസ് ഉപരോധം പരാജയപ്പെട്ടുവെന്നതിെൻറ തെളിവാണിതെന്നും റൂഹാനി കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിന് തെക്കായി ഗൾഫ് ഓഫ് ഒമാനിലെ ജാസ്ക് തുറമുഖത്തിനു സമീപമാണ് പുതിയ ടെർമിനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.