അപായപ്പെടുത്തിയതോ? അഭ്യൂഹമുയർത്തി പ്രതികരണങ്ങൾ
text_fieldsഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ അപകടം അസ്വാഭാവികമെന്ന അഭ്യൂഹമുയർത്തി സമൂഹ മാധ്യമങ്ങൾ. ഇറാനും ഇസ്രായേലും തമ്മിൽ സംഘർഷാവസ്ഥയുള്ള രാഷ്ട്രീയ പശ്ചാത്തലവും ഇസ്രായേലും അസർബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടിയാണ് പലരും സംശയം ഉന്നയിക്കുന്നത്.
ഇസ്രായേൽ ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാൻ കാരണങ്ങളുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് മുൻ അംഗം നിക്ക് ഗ്രിഫിൻ എക്സിൽ കുറിച്ചു. ഇറാനും അസർബൈജാനും വർഷങ്ങളായി നല്ല ബന്ധത്തിലായിരുന്നില്ല. സമീപകാലത്താണ് ബന്ധം നന്നാക്കിയത്.
ഇറാൻ അസ്വാഭാവികതയിലേക്ക് വിരൽ ചൂണ്ടുന്ന പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാൽ, രാജ്യത്തിനകത്ത് സാധാരണക്കാരുടെ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലെ പ്രതികരണം ദുരൂഹ സാധ്യത തള്ളാതെയാണ്. അതേസമയം, അപകടത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രായേൽ അനൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ഹെലികോപ്ടർ തകർന്നതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ മോസ്കോ തയ്യാറാണെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.