ഇറാൻ പ്രസിഡന്‍റ് സൗദി സന്ദർശിക്കും
text_fieldsതെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സൗദി സന്ദർശിക്കും. സൗദിയിലെ സൽമാൻ രാജാവിന്റെ ക്ഷണം ലഭിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സന്ദർശന തീയതിയും മറ്റു വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.
2016ൽ ഒഴിവാക്കിയ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ചൈനയുടെ മാധ്യസ്ഥത്തിൽ നടന്ന ചർച്ചയിൽ സൗദിയും ഇറാനും ധാരണയായിരുന്നു. മാർച്ച് ആറുമുതൽ പത്തുവരെ തീയതികളിൽ ബെയ്ജിങ്ങിൽ നടന്ന ചർച്ചയിലാണ് പശ്ചിമേഷ്യയിലും ആഗോളതലത്തിലും വമ്പിച്ച പ്രതിഫലനം സൃഷ്ടിച്ചേക്കാവുന്ന തീരുമാനമുണ്ടായത്.
2021 ഏപ്രിലിൽ ഇറാഖും ഒമാനും മുൻകൈയെടുത്തു തുടങ്ങിയ ചർച്ചകളാണ് ചൈനയുടെ നേതൃത്വത്തിൽ ഫലപ്രാപ്തിയിലെത്തിയത്. സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ തുടരാനും പൂട്ടിയ എംബസികൾ രണ്ടുമാസത്തിനകം തുറക്കാനും ധാരണയായിട്ടുണ്ട്. പ്രസിഡന്റിന്റെ സന്ദർശനം ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഉപകരിക്കും.
നയതന്ത്ര ബന്ധത്തിന്‍റെ സുഗമമായ പുനഃസ്ഥാപനത്തിന് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ വൈകാതെ ചർച്ച നടത്തും. സൗദിയും ഇറാനും സഹകരിച്ചുനീങ്ങുന്നത് പശ്ചിമേഷ്യയുടെ രാഷ്ട്രീയ സമവാക്യങ്ങളിൽ കാതലായ മാറ്റത്തിനു വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.