Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ പ്രസിഡന്റ്...

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മ​സൂ​ദ് പെ​സ​ഷ്കി​യാ​ന് ജയം

text_fields
bookmark_border
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മ​സൂ​ദ് പെ​സ​ഷ്കി​യാ​ന് ജയം
cancel

തെഹ്റാൻ: ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാ​ർ​ല​മെ​ന്റം​ഗം ​മസൂ​ദ് പെ​സ​ഷ്കി​യാ​ന് വിജയം. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ഈ​ദ് ജ​ലീ​ലി​യെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇറാൻ ആഭ്യന്തരമന്ത്രാലയമാണ് പെസഷ്കിയാനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. പെസഷ്കിയാന് 16.3 മില്യൺവോട്ടുകൾ ലഭിച്ചപ്പോൾ ജലിലിക്ക് 13.5 മില്യൺവോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. ജൂ​ൺ 28ന് ​ന​ട​ന്ന ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളി​ങ് ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​റാ​നി​ലെ നി​യ​മ​പ്ര​കാ​രം 50 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടു​ക​ൾ നേ​ടു​ന്ന സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കും. ആ​ർ​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മു​ന്നി​ലെ​ത്തി​യ ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ൽ മ​ത്സ​രം ന​ട​ക്കും. ഇ​റാ​ന്റെ ച​രി​ത്ര​ത്തി​ൽ 2005ൽ ​മാ​ത്ര​മാ​ണ് ഇ​തി​ന് മു​മ്പ് വോ​ട്ടെ​ടു​പ്പ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം റ​ഈ​സി കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജ്യം തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങി​യ​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച 80 പേ​രി​ൽ ആ​റു​പേ​ർ​ക്കാ​ണ് ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ മ​ത്സ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iraniran electionMasoud Pezeshkian
News Summary - Iran’s reformist Masoud Pezeshkian wins run-off presidential election
Next Story