ആദം മുഹമ്മദ് ഹജ്ജ് ചെയ്തു; യു.കെയിൽ നിന്ന് 6500 കിലോമീറ്റർ നടന്ന്
text_fieldsന്യൂഡൽഹി: യു.കെയിൽ വോൾവർഹാംപ്റ്റണിൽ നിന്ന് 6500 കി.മീ നടന്നാണ് ഇറാഖി-കുർദിഷ് വംശജനായ ആദം മുഹമ്മദ് ഇത്തവണ മക്കയിൽ എത്തിയത്. 10 മാസവും 25 ദിവസവും എടുത്ത് നെതർലന്റ്സ്, ജർമനി, ഓസ്ട്രിയ, ഹങ്കറി, സെർബിയ, ബൾഗേറിയ, തുർക്കി, ജോർഡൻ എന്നീ രാജ്യങ്ങളിലൂടെയാണ് ആദം സൗദി അറേബ്യയിൽ ഹജ്ജിനായി എത്തിയത്. 2021 ആഗസ്റ്റ് ഒന്നിന് തുടങ്ങിയ യാത്രയുടെ വിവരങ്ങൾ ടിക് ടോക്കിലൂടെ ആദം തന്നെ പങ്കുവെക്കുന്നുണ്ടായിരുന്നു.
പേരും പ്രശസ്തിക്കും വേണ്ടിയല്ല പകരം അധ്യാത്മികത, പരസ്പര സ്നേഹം, സമാധാനം, സമത്വം എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായായിരുന്നു കാൽനട യാത്ര നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 'ഗോ ഫണ്ട് മി' എന്ന പേരിൽ സമൂഹമാധ്യമത്തിൽ തുടങ്ങിയ പേജ് അഞ്ച് ലക്ഷത്തിൽ പരം ആളുകളാണ് പിന്തുടരുന്നത്.
300 കിലോഗ്രാം തൂക്കം വരുന്ന, സ്വയം നിർമിച്ച ഒരു കൂടയുമായായിരുന്നു ആദത്തിന്‍റെ തീർത്ഥാടനം. ഇസ്ലാം മത വചനങ്ങൾ സ്പീക്കറിലൂടെ വെച്ചായിരുന്നു യാത്ര. കഴിഞ്ഞ മാസമാണ് ആദം യാത്ര പൂർത്തിയാക്കിയത്. സൗദിയിലെ മീഡിയ മന്ത്രിയായ മാജിദ് ബിൻ അബ്ദുല്ല അൽ-ഖസബി ആദത്തെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.