അമേരിക്കയിൽ വീണ്ടും ട്രംപ്? ചർച്ചയായി നോസ്ട്രഡാമസിെൻറ പ്രവചനം
text_fieldsവാഷിങ്ടൺ: ലോകത്ത് ചില സുപ്രധാന സംഭവ വികാസങ്ങളുണ്ടാകുന്ന വേളയിൽ ആളുകൾ മുമ്പ് നടത്തിയ പ്രവചനങ്ങളുടെയും മിത്തുകളുടെയും പിറകിൽ പോകുന്ന പതിവുണ്ട്. അത് തന്നെയാണ് ഇപ്പോൾ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ തുടരുമോ അതോ നിലവിലെ ട്രെൻഡ് അനുസരിച്ച് ജോ ബൈഡൻ അധികാരം പിടിച്ചടുക്കുമോ എന്ന കാര്യത്തിൽ ആർക്കും തീർച്ച പറയാൻ സാധിക്കുന്നില്ല. എന്നാൽ ഇക്കുറി ട്രംപ് തന്നെ വിജയ പീഠത്തിലേറുമെന്ന് നോസ്ട്രഡാമസ് കാലങ്ങൾക്ക് മുേമ്പ പ്രവചിച്ചതായാണ് ചില നെറ്റിസൺസിെൻറ കണ്ടെത്തൽ. 1555ൽ നോസ്ട്രഡാമസ് രചിച്ച 'ലെസ് െപ്രഫെറ്റിസ്' എന്ന പുസ്തകത്തിലാണത്രെ ട്രംപിെൻറ ഭരണത്തുടർച്ച പ്രവചിച്ചിരിക്കുന്നത്.
'ബൈസാൻറിയത്തിലെ നിയമവ്യവസ്ഥകളെ മാറ്റിമറിക്കാൻ പോന്ന പെരുമ്പറ' എന്ന് രേഖപ്പെടുത്തിയത് ട്രംപിനെ കുറിച്ചാണെന്നാണ് പലരുടെയും അനുമാനം. എന്നാൽ ഫ്രഞ്ച് ജ്യോതി ശാസ്ത്രജ്ഞനായ നോസ്ട്രഡാമസിെൻറ വാക്കുകൾ ഗൂഢാര്‍ത്ഥത്തിലുള്ള കാവ്യം മാത്രണെന്നും അതിന് ഭാവിയെ മാറ്റിമറിക്കാനാകില്ലെന്നും വിമർശകർ സൂചിപ്പിക്കുന്നു.
നിലവിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ബൈഡൻ റിപബ്ലിക്കനായ ട്രംപിനെ പിന്നിലാക്കി ബഹുദൂരം മുന്നിലാണെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്. 10 ശതമാനത്തിലധികം വോട്ടുകൾ നേടി ബൈഡൻ പ്രസിഡൻറാകുമെന്നാണ് ചില പ്രവചനങ്ങൾ.
എന്നാൽ കഴിഞ്ഞ തവണ സകല അഭിപ്രായ സർവേകളെയും അസ്ഥാനത്താക്കിയാണ് ട്രംപ് പ്രസിഡൻറായതെന്ന വസ്തുത നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പിെൻറ ഫലം അപ്രവചനീയമായി തന്നെ തുടരുകയാണ്. നവംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ്. തൊട്ടടുത്ത ആഴ്ച ഫലം പുറത്തു വരും. അപ്പോൾ അറിയാം നോസ്ട്രഡാമസിെൻറ പ്രവചനം യാഥാർഥ്യമാകുമോയെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.