350 വർഷം മുമ്പുള്ള പെയിന്റിങ്ങിലുള്ളത് ഐഫോൺ ആണോ? ടിം കുക്ക് അങ്ങനെ ചിന്തിച്ചു
text_fieldsഡച്ച് വിഖ്യാത ചിത്രകാരനായ പീറ്റർ ഡി ഹൂച്ചിന്റെ 350 വർഷം പഴക്കമുള്ള ചിത്രമാണ് ഇപ്പോഴത്തെ ചർച്ച വിഷയം. തുറന്ന വാതിലുള്ള ഒരു വീടിന്റെ ചിത്രമാണ് പെയിന്റിങ്ങിലുള്ളത്. 2016ൽ ആംസ്റ്റർഡാമിലെ മ്യൂസിയം സന്ദർശിച്ചപ്പോഴാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് ഈ ചിത്രം ശ്രദ്ധിക്കുന്നത്. ചിത്രത്തിൽ ഒരു ഉപകരണം ശ്രദ്ധയിൽ പെട്ടെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിനിടെ പറയുകയുണ്ടായി.
'യങ് വുമൺ വിത്ത് എ ലെറ്റർ ആൻഡ് എ മെസഞ്ചർ ഇൻ ആൻ ഇന്റീരിയർ' എന്നാണ് ചിത്രത്തിന്റെ പേര്. കസേരയിൽ നായക്കൊപ്പം യുവതി ഇരിക്കുന്നതാണ് പെയിന്റിങ്. അവരുടെ മടിയിലാണ് നായ ഇരിക്കുന്നത്. ചിത്രത്തിന്റെ മൂലയിൽ ഒരു കുട്ടി നിൽക്കുന്നതും കാണാം. ഒരാൾ അവിടേക്ക് കത്തുമായി വരുന്നുണ്ട്. ഈ കത്ത് ഒരു ഫോണിന്റെ മാതൃകയിലാണ്. അതാണ് ഫോൺ ആണോ എന്ന് കരുതാൻ കാരണം. ടിം കുക്ക് പറഞ്ഞതോടെയാണ് ഈ സംഗതി എല്ലാവരും ശ്രദ്ധിക്കുന്നത് തന്നെ.
ടിം കുക്ക് തന്നെയാണ് ഐഫോൺ കണ്ടുപിടിച്ചത് ആരാണെന്ന് വാർത്ത സമ്മേളനത്തിൽ ചോദിച്ചത്. ഐഫോൺ കണ്ടുപിടിച്ചത് എപ്പോഴാണെന്ന് എനിക്കറിയാമായിരുന്നു...എന്നാൽ ഇപ്പോൾ അക്കാര്യത്തിൽ എനിക്കത്ര ഉറപ്പില്ല എന്നാണ് ടിം കുക്ക് മറുപടി നൽകുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.