ട്രംപിനെ ട്വിറ്ററിൽ തിരിച്ചു കൊണ്ടുവരുമോ? ഇലോൺ മസ്ക് നൽകിയ മറുപടി...
text_fieldsവാഷിങ്ടൺ: ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ ഉയർന്നു കേൾക്കുന്ന ചോദ്യമാണ് വിലക്കേർപ്പെടുത്തിയ മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ തിരിച്ചെത്തിക്കുമോ എന്നത്. ചോദ്യത്തിന് ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് മസ്ക്. എന്നാൽ, അൽപ്പം പരിഹാസ രൂപത്തിലാണ് മറുപടിയെന്ന് മാത്രം.
'ട്രംപ് തിരികെയെത്തുമോ എന്ന് ചോദിക്കുന്ന സമയത്തെല്ലാം എനിക്ക് ഒരു ഡോളർ കിട്ടിയിരുന്നെങ്കിൽ ട്വിറ്റർ ഒരു വലിയ നാണയനിധിയായി മാറിയേനെ' -മസ്ക് ട്വീറ്റ് ചെയ്തു.
അതേസമയം, മസ്ക് ഏറ്റെടുത്തതോടെ ട്വിറ്റർ ഇപ്പോൾ വിവേകമുള്ള കൈകളിലായെന്നും അതിൽ താൻ വളരെ സന്തുഷ്ടനാണെന്നും, ഇനി അത് തീവ്ര ഇടത് ഭ്രാന്തന്മാർ നയിക്കില്ലെന്നുമായിരുന്നു ട്രംപ് തന്‍റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ നേരത്തെ പ്രതികരിച്ചത്.
2021 ജനുവരിയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാപിറ്റോൾ ഹിൽ ആക്രമണത്തെ തുടർന്നാണ് ട്വിറ്റർ ട്രമ്പിന് വിലക്കേർപ്പെടുത്തിയത്. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകൾ ചെയ്തതിന് ട്രംപിനെതിരെ നടപടിയെടുക്കുകയായിരുന്നു. ഇതിന് മറുപടിയായ 'ട്രൂത്ത് സോഷ്യൽ' എന്ന പേരിൽ സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുകയാണ് ട്രംപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.