ഇന്ത്യയിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട ഐ.എസ് ബോംബർ റഷ്യൻ തടവിൽ
text_fieldsമോസ്കോ: ചാവേറാക്രമണത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയ നേതാവിനെ വധിക്കാൻ പദ്ധതിയിട്ട ഐ.എസ് ബോംബറെ റഷ്യ തടവിലാക്കി. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) ഉദ്യോഗസ്ഥർ ആണ് ഇയാളെ പിടികൂടിയത്.
ഇന്ത്യയിൽ ചാവേറാക്രമണം നടത്താനായിരുന്നു ഐ.എസ് ഭീകരൻ പദ്ധതിയിട്ടിരുന്നതത്രെ. ഭരണകക്ഷിയിൽ പെട്ട ഉന്നതനെ വധിക്കാനായിരുന്നു പദ്ധതി. തുർക്കിയിൽ നിന്ന് ചാവേറായാണ് ഇയാളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത്. മധ്യേഷ്യൻ മേഖലയിലാണ് ഭീകരന്റെ ജനനം. 'റഷ്യയിൽ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിലെ അംഗത്തെ കസ്റ്റഡിയിലെടുത്തു. ഇന്ത്യയിലെ ഭരണരംഗത്തുള്ള ഒരാൾക്കെതിരെ ചാവേറാക്രമണത്തിന് പദ്ധതിയിട്ട ഭീകരനാണ് പിടിയിലായതെന്ന് സ്പുട്നിക് റിപ്പോർട്ടിൽ പറയുന്നു.
ടെലഗ്രാം വഴിയും നേരിട്ടും ഐ.എസ് ഭീകരരുമായി ഇയാൾ ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.