ഐ.എസ് തലവൻ അബു ഇബ്റാഹിം അൽ ഹാഷിമിയെ വധിച്ചതായി യു.എസ്
text_fieldsവാഷിങ്ടൺ ഡി.സി: ഐ.എസ് തലവൻ അബു ഇബ്റാഹിം അൽ ഹാഷിമിയെ സിറിയയിലെ വ്യോമാക്രമണത്തിൽ യു.എസ് സൈന്യം വധിച്ചതായി പ്രസിഡന്‍റ് ജോ ബൈഡൻ. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'ഇന്നലെ രാത്രി എന്‍റെ നിർദ്ദേശപ്രകാരം യു.എസ് സൈനികർ വിജയകരമായി നടത്തിയ ഭീകരവിരുദ്ധ നടപടിയിലൂടെ ഐ.എസ് തലവൻ അബു ഇബ്റാഹിം അൽ ഹാഷിമിയെ യുദ്ധക്കളത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. ഞങ്ങളുടെ സായുധ സേനയുടെ ധീരതയ്ക്ക് നന്ദി' -ബൈഡൻ ട്വീറ്റ് ചെയ്തു. നടപടിയിൽ പങ്കെടുത്ത യു.എസ് സൈനികരെല്ലാം സുരക്ഷിതരായി മടങ്ങിയെന്നും ബൈഡൻ അറിയിച്ചു.
സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലാണ് ഇന്നലെ രാത്രി യു.എസ് സേന വ്യോമാക്രമണം നടത്തിയത്. സിറിയൻ വിമതരുടെ അവസാന ശക്തികേന്ദ്രമായി കരുതുന്ന നഗരമാണ് ഇദ്‌ലിബ്. നഗരത്തിലെ ഒരു കെട്ടിടത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുഞ്ഞുങ്ങളും നാല് സ്ത്രീകളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
2019 നവംബറിലാണ് അബു ഇബ്റാഹിം അൽ ഹാഷിമി ഐ.എസിന്‍റെ തലപ്പത്ത് എത്തിയത്. കൊല്ലപ്പെട്ട അബൂബക്കർ അൽ ബഗ്ദാദിയുടെ പിൻഗാമിയായാണ് അബു ഇബ്റാഹിം അൽ ഹാഷിമി സ്ഥാനമേറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.