Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടിക്​ ടോക്​ ന​ിരോധനം...

ടിക്​ ടോക്​ ന​ിരോധനം പുനഃപരിശോധിക്കണമെന്ന്​ കോടതി

text_fields
bookmark_border
ടിക്​ ടോക്​ ന​ിരോധനം പുനഃപരിശോധിക്കണമെന്ന്​ കോടതി
cancel

ഇസ്ലാമബാദ്​: പാകിസ്​താനിലെ ടിക്​ ടോക്​ നിരോധനം പുനഃപരിശോധിക്കണമെന്ന്​ ഇസ്ലാമാബാദ്​ ഹൈകോടതി. പാക്​ ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്​മെന്‍റിനോടാണ്​ ആവശ്യം ഉന്നയിച്ചത്​. ടിക്​ ടോക്​ നിരോധനം ന്യായീകരിക്കുന്നതിൽ പാക്​ ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്​മെന്‍റ്​ പരാജയപ്പെട്ടുവെന്ന്​ ചീഫ്​ ജസ്റ്റിസ്​ അതാർ മിനാല്ലാഹ്​ നിരീക്ഷിച്ചു.

ടിക്​ ടോക്​ സാധാരണക്കാർക്ക്​ വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു സാധ്യതയാണെന്ന്​ ​ജഡ്​ജി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട്​ ആഗസ്റ്റ്​ 23നകം റിപ്പോർട്ട്​ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. സഭ്യമല്ലാത്ത ഉള്ളടക്കത്തിന്‍റെ പേരിലാണ്​ പാകിസ്​താൻ ടിക്​ ടോക്​ നിരോധിച്ചത്​.

2020 ഒക്​ടോബറിലാണ്​ ടിക്​ ടോക്​ ആദ്യമായി നിരോധിച്ചത്​. 10 ദിവസത്തിന്​ ശേഷം നിരോധനം നീക്കി. തുടർന്ന്​ സർക്കാറിന്‍റെ നിർദേശപ്രകാരം 60 ലക്ഷത്തോളം വിഡിയോകൾ ടിക്​ടോക്​ നീക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiktok
News Summary - Islamabad urges Pak authorities to review ban on Chinese app Tiktok
Next Story