പെഷാവർ ശിയാ പള്ളിയിലെ ചാവേറാക്രമണം: ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തു
text_fieldsപെഷാവർ: 57 പേർ കൊല്ലപ്പെട്ട പാകിസ്താനിലെ ശിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തു. ഐ.എസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചത്.
കഴിഞ്ഞ ദിവസം വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ശിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 57 പേരാണ് കൊല്ലപ്പെട്ടത്. പെഷാവറിലെ ക്വിസ്സ ഖവാനി ബസാറിലെ കുച്ച രിസാൽദർ പള്ളിയിലാണ് ആക്രമണം നടന്നത്.
ആളുകൾ ജുമുഅ നമസ്കാരത്തിനായി തയാറെടുക്കവെയാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ 200 പേരിൽ 10 പേരുടെ നില ഗുരുതരമാണ്. പള്ളിയിൽ അതിക്രമിച്ചുകടന്ന രണ്ട് അക്രമികൾ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാർക്കെതിരെ വെടിവെക്കുകയായിരുന്നു.
ഏറ്റുമുട്ടലിൽ ഒരു അക്രമിയും കൊല്ലപ്പെട്ടു. രണ്ടാമതെത്തിയ അക്രമിയാണ് ചാവേറായത്. അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന നഗരത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.