ഞങ്ങളുടെ ശബ്ദവും ലോകം കേൾക്കണം
text_fieldsജൊഹാനസ്ബർഗ്: വികസനത്തിെൻറ പേരിൽ സമ്പന്നരാഷ്ട്രങ്ങൾ ചെയ്യുന്നതിെൻറ ദോഷഫലങ്ങൾ അനുഭവിക്കുന്നത് തങ്ങളാണെന്നും ലോകം ഇനിയും പ്രതികരിക്കാൻ മടിച്ചുനിന്നാൽ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ചെറിയ ദ്വീപ് രാഷ്ട്രങ്ങളും ദരിദ്ര രാജ്യങ്ങളും. കോവിഡ്-19 നമ്മളെ കൊന്നില്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം അത് ചെയ്തുകൊള്ളും.
െഎക്യരാഷ്ട്രസഭയുടെ 75ാം വാർഷിക പൊതുസഭയിൽ സംസാരിക്കവെയാണ് ദ്വീപ് രാഷ്ട്ര തലവന്മാർ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് നിയന്ത്രണത്തിലേക്ക് പൂർണ ശ്രദ്ധ പോയതോടെ കാലാവസ്ഥ പ്രതിസന്ധി എല്ലാവരും മറന്നതായും അവർ കുറ്റപ്പെടുത്തി. ഇങ്ങനെ പോയാൽ 75 വർഷം കഴിഞ്ഞ് യു.എൻ പൊതുസഭയിൽ പല രാജ്യങ്ങളും കാണില്ലെന്നും ചെറുദ്വീപ് രാഷ്ട്രങ്ങളുടെയും ദരിദ്ര രാജ്യങ്ങളുടെയും കൂട്ടായ്മ വ്യക്തമാക്കി.
നാം ഭൂമിയിലേക്ക് തിരിഞ്ഞുനോക്കേണ്ട സമയമാണെന്ന് ഫീജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമറാമ പൊതുസഭയിൽ പറഞ്ഞു. കോവിഡ് ലോക്ഡൗണിൽ തെളിഞ്ഞ ആകാശം ദൃശ്യമായിരുന്നെങ്കിൽ നിയന്ത്രണം നീക്കിയതോടെ പഴയ അവസ്ഥയിലേക്കു മാറിയതായി പലാവു പ്രസിഡൻറ് ടോമി ഇ. റെമനഗേശ്യു പറഞ്ഞു. കോവിഡ് അടിയന്തര പ്രതിസന്ധിയാെണങ്കിൽ കാലാവസ്ഥ വ്യതിയാനം േലാകമാകെ ജീവിതത്തെ എന്നെന്നും ബാധിക്കുന്നതാണ് തുവാലു പ്രധാനമന്ത്രി കൗസി നടാനോ വ്യക്തമാക്കി.
ആഗോളതാപനത്തിന് കാരണമാകുന്ന ഹരിത ഗൃഹവാതക പുറന്തള്ളൽ ഏറ്റവും കുറവ് ആഫ്രിക്കയിൽ നിന്നാണെങ്കിലും വികസിത രാജ്യങ്ങളുടെ അത്യാഗ്രഹത്തിെൻറ ദുരിതം ഏറ്റവും അനുഭവിക്കുന്നത് ഇൗ വൻകരയാണെന്ന് നൈജർ പ്രസിഡൻറ് ഇസുഫു മഹമ്മദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.