ഇസ്മാഈൽ ഹനിയ്യയുടെ വീട് തകർത്തു
text_fieldsഗസ്സ സിറ്റി: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ ഗസ്സയിലെ വീട് ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ തകർത്തു. ഹനിയ്യ നിലവിൽ ഗസ്സക്ക് പുറത്താണ്. ബന്ധുക്കൾ ഈ സമയം വീട്ടിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. 2019ൽ ഗസ്സ വിട്ട ഹനിയ്യ തുർക്കിയ, ഖത്തർ രാജ്യങ്ങളിലായാണ് കഴിയുന്നത്.
കഴിഞ്ഞ ബുധനാഴ്ച അദ്ദേഹം നടത്തിയ ടെലിവിഷൻ പ്രഭാഷണത്തിൽ ഇസ്രായേൽ നിരായുധരായ സിവിലിയന്മാർക്കു നേരെ സംസ്കാരശൂന്യമായ കൂട്ടക്കുരുതി തുടരുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഷാത്വി അഭയാർഥി ക്യാമ്പിനോട് ചേർന്നുള്ള വീട്ടിൽ ശനിയാഴ്ച രാവിലെയാണ് മിസൈൽ പതിച്ചത്. നിലവിൽ ഹനിയ്യയുടെ രണ്ട് മക്കളായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.