![Israel airstrike destroys 13-storey residential building in Gaza Israel airstrike destroys 13-storey residential building in Gaza](https://www.madhyamam.com/h-upload/2021/05/13/1004081-israel-airstrike-destroys-13-storey-residential-building-in-gaza.webp)
ഇസ്രയേൽ ആക്രമണത്തിൽ നിലംപൊത്തി ഗസ്സയിലെ 13നില കെട്ടിടം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 13 നില കെട്ടിടം തകർന്നടിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇസ്രയേൽ ഗസ്സയിൽ നടത്തുന്ന വ്യോമാക്രമണത്തിലാണ് കൂറ്റൻ കെട്ടിടം നിലംപൊത്തിയത്. കെട്ടിടങ്ങൾക്കടിയിൽപ്പെട്ട് നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം.
13 നിലകളുള്ള താമസ സമുച്ചയമാണ് നിലം പൊത്തിയത്. സമീപത്തെ നിരവധി കെട്ടിടങ്ങളും തകർന്നിരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വിവിധ ഇടങ്ങളിൽ ഈദ് ദിനത്തിലും ഇസ്രായേൽ യുദ്ധ വിമാനങ്ങൾ ആക്രമണം തുടരുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയിരുന്നു. ഇവരിൽ 17 കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടും. 400ൽ അധികംപേർക്കാണ് പരിക്കേറ്റത്.
10ൽ അധികം ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടതായാണ് വിവരം. ഫലസ്തീൻ സുരക്ഷ സേനയുടെയും പൊലീസിന്‍റെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.