സമുദ്രാതിർത്തി നിർണയം: ലബനാനും ഇസ്രായേലും ചർച്ച തുടങ്ങി
text_fieldsബൈറൂത്: സമുദ്രാതിർത്തി സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യേത്താടെ ലബനാനും ഇസ്രായേലും അമേരിക്കൻ മധ്യസ്ഥതയിൽ ചർച്ച തുടങ്ങി. മെഡിറ്ററേനിയൻ കടലിൽ സമുദ്രാതിർത്തി നിർണയിക്കുകയും ഉൗർജപര്യവേക്ഷണം ആരംഭിക്കുകയുമെന്ന ലക്ഷ്യത്തോെടയാണ് ചർച്ചകൾക്ക് തുടക്കമായത്.
ചർച്ചകൾ തീർത്തും സാേങ്കതികം മാത്രമാണെന്നും ബന്ധങ്ങൾ സാധാരണനിലയിലാക്കുന്നതിെൻറ ഭാഗമെല്ലന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. പതിറ്റാണ്ടിലധികമായി വിഷയത്തിൽ ഇടപെടുന്ന അമേരിക്കയുെട ശ്രമങ്ങളുടെ ഫലമായി ഒക്ടോബർ ആദ്യമാണ് മധ്യസ്ഥതയിൽ ചർച്ചയാകാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചത്. ഇസ്രായേലും ലബനാനും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചിട്ടില്ല.
അതിർത്തിനഗരമായ റാസ് നഖൂറയിലാണ് ചർച്ച. ലബനീസ് പ്രതിനിധി സംഘത്തെ സൈനിക ഉപമേധാവി ബ്രിഗേഡിയർ ജനറൽ ബസ്സാം യാസീനും ഇസ്രായേൽ സംഘത്തെ ഉൗർജ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഉദി അദിരിയുമാണ് നയിച്ചത്.
ലബനീസ് സംഘം തങ്ങളുടെ നിലപാട് യു.എസ്, യു.എൻ പ്രതിനിധികളോട് വ്യക്തമാക്കുകയും അവർ ഇസ്രായേലി സംഘത്തെ അറിയിക്കുകയുമായിരുന്നു. തുടർചർച്ചകൾ ഒക്ടോബർ 28ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മെഡിറ്ററേനിയൻ കടലിലെ 860 ചതുരശ്ര കിലോമീറ്റർ സമുദ്രാതിർത്തിയെ ചൊല്ലിയാണ് രണ്ട് രാജ്യങ്ങൾക്കും തർക്കമുള്ളത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ലബനാൻ കടലിൽ പര്യവേക്ഷണം നടത്തി ഉൗർജ മേഖലയിൽ നിന്നുള്ള വരുമാനം കണ്ടെത്തി സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ലബനാൻ ഉൗർജ പര്യവേക്ഷണത്തിന് പദ്ധതിയിട്ട് പത്ത് ഭാഗങ്ങളായി തിരിച്ച കടൽ ഭാഗങ്ങളിൽ മൂന്നെണ്ണം ഇസ്രായേലുമായി തർക്കമുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.