ജെനിനിൽ വീണ്ടും ചോര ചിന്താൻ ഇസ്രായേൽ
text_fieldsജറൂസലം: പതിറ്റാണ്ട് മുമ്പ് ചോര വീഴ്ത്തിയ ജെനിൻ അഭയാർഥി ക്യാമ്പിൽ വീണ്ടും ചോരക്കൊതിയുമായി ഇസ്രായേൽ. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിലെ അഭയാർഥി ക്യാമ്പിൽ ഡ്രോൺ ബോംബിങ് അടക്കം നടത്തി വ്യാഴാഴ്ച ഇസ്രായേൽ തേർവാഴ്ചയായിരുന്നു. 2002ൽ ജെനിൻ ക്യാമ്പ് ആക്രമിച്ച് 52 ഫലസ്തീനികളെ ഇസ്രായേൽ സേന കൊലപ്പെടുത്തിയിരുന്നു. അന്ന് 23 സൈനികരെ ഇസ്രായേലിന് നഷ്ടമാവുകയും ചെയ്തിരുന്നു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ വടക്കൻ പ്രദേശത്തുള്ള ജെനിൻ നഗരത്തിൽ അതേ പേരിലാണ് 14,000 ഫലസ്തീനികൾ അധിവസിക്കുന്ന അഭയാർഥി ക്യാമ്പുള്ളത്. 1948ൽ ഇസ്രായേൽ രാഷ്ട്രപ്രഖ്യാപനം നടത്തിയപ്പോൾ പുറംതള്ളിയ ഫലസ്തീനികൾ അഭയം തേടിയത് ഇവിടെയായിരുന്നു.
ഇവരുടെ അടുത്ത തലമുറയാണ് ഇപ്പോഴുള്ളത്. ജെനിൻ ക്യാമ്പിലെ ആക്രമണത്തെ ഹമാസും ഇസ്ലാമിക് ജിഹാദും അപലപിച്ചു. ഗസ്സയിൽ പരാജയം അനുഭവിക്കുന്ന അധിനിവേശക്കാർ ജെനിനിലും അതേ അനുഭവം നേരിടേണ്ടി വരും. ഗസ്സ മുതൽ വെസ്റ്റ് ബാങ്ക് വരെയുള്ള ഫലസ്തീനികളുടെ മനോവീര്യത്തെ ജയിക്കാൻ അവർക്ക് കഴിയില്ല -ഹമാസ് പറഞ്ഞു. ഇസ്രായേലിലെ അറബ് പൗരസമിതി തലവനും പാർലമെന്റ് അംഗവുമായ മുഹമ്മദ് ബറകയെ ഇസ്രായേൽ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.