റെഡ് ക്രോസ് മെഡിക്കൽ ട്രക്കിനുനേരെ ഇസ്രായേൽ ആക്രമണം
text_fieldsഗസ്സ: ദക്ഷിണ ഗസ്സയിൽ റെഡ് ക്രോസ് മെഡിക്കൽ ട്രക്കിനുനേരെ ഇസ്രായേൽ ആക്രമണം. അൽ ഖുദ്സ് ആശുപത്രിയിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങളുമായി പോകുന്ന തങ്ങളുടെ വാഹനങ്ങൾക്കുനേരെയാണ് ഇസ്രായേൽ വ്യോമാക്രമണമുണ്ടായതെന്ന് റെഡ്ക്രോസ് അറിയിച്ചു.
• ഗസ്സയിൽ കരയാക്രമണം തുടങ്ങിയ ശേഷം 130 തുരങ്ക കവാടങ്ങൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.
• ഗസ്സയിൽ സാധാരണക്കാരെ കൊന്നൊടുക്കുന്ന ഇസ്രായേൽ ക്രൂരത തുടർന്നാൽ പശ്ചിമേഷ്യയാകെ വ്യാപിക്കുന്ന യുദ്ധമാകും അനന്തരഫലമെന്ന് ലബനാനിലെ ഹിസ്ബുല്ല മുന്നറിയിപ്പ് നൽകി. വളരെ അപകടകരമായ സാഹചര്യമായിരിക്കും ഇത് സൃഷ്ടിക്കുകയെന്നും സംഘടനയുടെ രണ്ടാമനായ ശൈഖ് നഈം ഖാസിം ബൈറൂത്തിൽ ബി.ബി.സിയോട് പറഞ്ഞു.
• ഒക്ടോബർ ഏഴിനുശേഷം തങ്ങളുടെ 99 ജീവനക്കാർ കൊല്ലപ്പെട്ടതായി ഗസ്സയിലെ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി അറിയിച്ചു.
• റാമല്ലയിലെ അമാറി ക്യാമ്പിൽ ഇസ്രായേൽ സൈന്യം അതിക്രമം നടത്തി. നിരവധി പേർക്ക് പരിക്കേറ്റു.
• ബത്ലഹേമിൽ ഫലസ്തീനിയെ ഇസ്രായേൽ സേന വെടിവെച്ചു കൊന്നു.
• പിടികൂടുന്ന ഫലസ്തീനികളെ മർദിക്കുന്നതിന്റെയും അവഹേളിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇസ്രായേൽ സൈനികർതന്നെ പകർത്തി പ്രചരിപ്പിക്കുന്നു.
• ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റിന്റെ (യു.എസ് എയ്ഡ്) ആയിരത്തിലേറെ ജീവനക്കാർ ഒപ്പിട്ട കത്ത് പുറത്തിറക്കി.
• ഇസ്രായേൽ ആക്രമണത്തിൽ ജോ ബൈഡന്റെ നിലപാടിനെ എതിർക്കുന്ന യുവ ഡെമോക്രാറ്റ് വോട്ടർമാരുടെ എണ്ണം ഇരട്ടിയായതായി മേരിലാൻഡ് സർവകലാശാല നടത്തിയ സർവേ. ഇസ്രായേലിന് പിന്തുണ നൽകുന്ന ബൈഡന്റെ പിന്തുണ യു.എസിൽ കുറഞ്ഞുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.