ഗസ്സയിലേക്ക് വിദേശ മാധ്യമപ്രവർത്തകരെ വിലക്കി ഇസ്രായേൽ
text_fieldsതെൽഅവീവ്: ഗസ്സയിൽ തുടരുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് വിദേശ മാധ്യമപ്രവർത്തകരെ തടഞ്ഞ് ഇസ്രായേൽ. ഇറസ് ചെക് പോയിൻറ് വഴി ഫലസ്തീൻ പ്രദേശമായ ഗസ്സ മുനമ്പിലേക്ക് വിദേശ മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതിന് ഇസ്രായേൽ വിലക്ക് ഏർപ്പെടുത്തി.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ക്രോസിങ് പോയിൻറ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സിവിലിയന്മാർക്ക് ഫലസ്തീൻ പ്രദേശത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്ന ഏക ചെക് പോയിൻറാണ് ഇറസ്.
മസ്ജിദുൽ അഖ്സയിലും ജറൂസലമിലും നടത്തുന്ന പൊലീസ് അതിക്രമങ്ങൾക്ക് പിന്നാലെയാണ് ഇസ്രായേൽ ഗസ്സയിലും വ്യോമാക്രമണം ആരംഭിച്ചത്. വ്യോമാക്രമണങ്ങളിൽ നിരവധി പേർ മരിച്ചിട്ടുണ്ട്. 2014നു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തിൽ ഗസ്സയിലെ ബഹുനില ജനവാസ കെട്ടിടം പൂർണമായി തകർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.