ടാങ്കർ ആക്രമണത്തിനു പിന്നിൽ ഇറാനെന്ന് ഇസ്രായേൽ; നിഷേധിച്ച് ഇറാൻ
text_fieldsതെൽഅവീവ്: അറബിക്കടലിൽ ഒമാൻതീരത്തിനടുത്ത് ടാങ്കറിനു നേരെ ഡ്രോൺ ആക്രമണം നടത്തിയത് ഇറാനെന്ന് ഇസ്രായേൽ. എന്നാൽ, ആരോപണം ഇറാൻ തള്ളി. ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് ആണ് ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് ആരോപിച്ച് പരസ്യമായി രംഗത്തുവന്നത്.
ആണവക്കരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യവും തമ്മിൽ ഭിന്നതയിലാണ്. നിരവധി തവണ ഇസ്രായേൽ ഉടമസ്ഥതയിലുള്ള കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ആളപായമുണ്ടാകുന്നത് അപൂർവമാണ്. ബ്രിട്ടീഷ്, റുമേനിയൻ നാവികരാണ് കൊല്ലപ്പെട്ടത്. തനതായ രീതിയിൽ തിരിച്ചടിക്കാനും ഇസ്രായേലിന് കഴിയുമെന്നും ബെനറ്റ് മുന്നറിയിപ്പു നൽകി. അതേസമയം, അടിസ്ഥാനരഹിതമായ ആരോപണമാണ് ബെനറ്റിേൻറതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സഈദ് ഖതീബ്സദേഹു പ്രതികരിച്ചു.
ആദ്യമായല്ല, ഇറാനെതിരെ ഇത്തരത്തിലുള്ള ആരോപണവുമായി സയണിസ്റ്റ് ഭരണകൂടം രംഗത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ബിസിനസുകാരൻ ഇയാൽ ഒഫറിന് പങ്കാളിത്തമുള്ള ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈം ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള മെർസർ സ്ട്രീറ്റ് എന്ന ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. താൻസനിയയിലെ ദാറുസ്സലാമിൽനിന്ന് യു.എ.ഇയിലേക്ക് വരുകയായിരുന്നു കപ്പൽ. ഈ സമയം ചരക്കുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.