ഗസ്സയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍
text_fields
ഗസ്സ: തുടര്‍ച്ചയായ എട്ടാം ദിനവും ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു. ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ രാത്രി ഗസ്സയില്‍ ബോംബാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.
ഫലസ്തീന്‍ ഇസ്രായേലിലേക്ക് റോക്കറ്റാക്രണം നടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ രാത്രിയിലെ ആക്രമണം.
തങ്ങളുടെ നിരവധി കേന്ദ്രങ്ങള്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളും ആക്രമിച്ചതായി ഹമാസിന്റെ സായുധ വിഭാഗമായ ഖസം ബ്രിഗേഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ പോസ്റ്റുകള്‍ക്ക് നാശം സംഭവിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്.
ഒരാഴ്ചയിലധികമായി രാത്രി ഗസ്സയിലേക്ക് കനത്ത ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. ഗസ്സയില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബലൂണുകള്‍ ഇസ്രായേലിലേക്ക് പറത്തിവിടുന്നതിന് പ്രതികാരമായാണ് ആക്രമണമെന്നാണ് ഇസ്രേയേല്‍ സൈന്യത്തിന്റെ പ്രതികരണം.
ആഗസ്റ്റ് 12ന് ഗസ്സയിലെ ഏക വൈദ്യുത നിലയത്തിലേക്കുള്ള ഇന്ധന വിതരണം ഇസ്രായേല്‍ നിരോധിച്ചിരുന്നു. വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ആശുപത്രികളെ ബാധിക്കുമെന്ന് റെഡ് ക്രോസ് അന്താരാഷ്ട്ര കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ഗസ്സ തീരത്ത് മത്സ്യബന്ധനവും ഇസ്രയേല്‍ വിലക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.