യുദ്ധം തുടങ്ങിയത് ഇസ്രായേലല്ല; എന്നാൽ അവസാനിപ്പിക്കുക തങ്ങളായിരിക്കുമെന്ന് നെതന്യാഹു
text_fields
തെൽ അവീവ്: ഇസ്രായേൽ യുദ്ധം തുടങ്ങിയിട്ടില്ലെന്നും എന്നാൽ അവസാനിപ്പിക്കുക തങ്ങളായിരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തങ്ങളുടെ മേൽ യുദ്ധം അടിച്ചേൽപ്പിക്കപ്പെടുകയായിരുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായി മൂന്നു ലക്ഷം സൈനികരെയാണ് ഇസ്രായേൽ അണിനിരത്തിയത്. 1973ലെ യോം കിപ്പൂർ യുദ്ധത്തിന് ശേഷമുള്ള ഇസ്രായേലിന്റെ ഏറ്റവും വലിയ സൈനികനടപടിയാണിതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ വ്യോമാക്രമണത്തിന്റെ വീഡിയോയും നെതന്യാഹു പങ്കുവെച്ചു. ഹമാസിനെ ഐ.എസിസോട് ഉപമിച്ച അദ്ദേഹം നാഗരികതയുടെ ശക്തികൾ ഒന്നിച്ച് അതിനെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്തു. ഹമാസ് യുദ്ധത്തിന് കനത്ത വില നൽകേണ്ടിവരുമെന്നും അവർ ദീർഘകാലം ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും മറ്റ് ലോക നേതാക്കളും നൽകിയ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.