സിറിയയിൽ ഇസ്രായേൽ മിസൈലാക്രമണം
text_fieldsദമസ്കസ്: ലോകം കോവിഡ് വ്യാപന ഭീതിയിൽ കഴിയവേ സിറിയയിൽ മിസൈലാക്രമണവുമായി ഇസ്രായേൽ സൈന്യം. തിങ്കളാഴ്ച രാത്ര ിയാണ് പാൽമിറയ്ക്കടുത്തുള്ള മരുഭൂമിയിൽ വ്യോമാക്രമണം നടത്തിയത്.
ഇസ്രായേൽ യുദ്ധവിമാനങ്ങൾ വിക്ഷേപിച്ച ന ിരവധി മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തുംമുമ്പ് സിറിയ സൈന്യം പ്രതിരോധിച്ചതായി സിറിയൻ സ്റ്റേറ്റ് ടി.വി റിപ്പോ ർട്ട് ചെയ്തു. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പാൽമിറയ്ക്കടുത്തുള്ള മരുഭൂമിയിൽ ഇറാൻ പിന്തുണയുള്ള പോരാളികളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. ഇസ്രായേലി യുദ്ധവിമാനങ്ങൾ അയൽരാജ്യമായ ലബനാനിലൂടെ പറക്കുന്നുണ്ടെന്നും ഇവർ അറിയിച്ചു.
സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽ അസദിനെ ഇറാൻ ശക്തമായി പിന്തുണക്കുന്നുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ദമസ്കസിലെത്തി അസദിനെ കണ്ട് മണിക്കൂറുകൾക്കകമാണ് വ്യോമാക്രമണം നടന്നത്. കഴിഞ്ഞ മാസം ഇസ്രായേൽ യുദ്ധവിമാനങ്ങൾ മധ്യ പ്രവിശ്യയായ ഹോംസിലെ ഷൈറാത് വ്യോമതാവളത്തിൽ മിസൈലാക്രമണം നടത്തിയിരുന്നു. ലബനാെൻറ അതിർത്തിയോട് ചേർന്ന് സിറിയയിലെ ഹിസ്ബുല്ല അംഗങ്ങൾ സഞ്ചരിച്ച വാഹനത്തിനു നേരെ കഴിഞ്ഞയാഴ്ച ഇസ്രായേൽ ഡ്രോൺ മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കോവിഡ് പ്രതിരോധം ഊർജിതമാക്കാൻ ആഗോള വ്യാപകമായി വെടിനിർത്തൽ നടപ്പാക്കാൻ ഐക്യരാഷ്ട്ര സഭ അഭ്യർഥിച്ചിരുന്നു. പോരാട്ടങ്ങളും കലാപങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാകുമെന്നും ആരോഗ്യ പ്രവർത്തകർക്ക് പ്രയാസം സൃഷ്ടിക്കുമെന്നും യു.എൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ലബനാൻ -ഇസ്രയേൽ അതിർത്തിയിൽ ഹിസ്ബുല്ല പ്രകോപനപരമായ പ്രവർത്തനങ്ങൾ നടത്തുന്നതായാണ് ഇസ്രായേൽ ആരോപണം. ഇതുസംബന്ധിച്ച് യു.എൻ സുരക്ഷാ സമിതിക്ക് പരാതി നൽകുമെന്നും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.