Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാഹനത്തിൽ യാത്ര...

വാഹനത്തിൽ യാത്ര ചെയ്യവെ മൂന്ന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നു

text_fields
bookmark_border
വാഹനത്തിൽ യാത്ര ചെയ്യവെ മൂന്ന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നു
cancel
camera_alt

photo: Raneen Sawafta/Reuters

ഗസ്സ: അധിനിവേശ വെസ്റ്റ് ബാങ്കിൽ മൂന്ന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു. ആക്രമണം നടത്താൻ പോകുകയായിരുന്നെന്ന് ആരോപിച്ചാണ് ഇവരെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്.

ജെനിൻ അഭയാർഥി ക്യാമ്പിൽ നിന്ന് പോകുകയായിരുന്ന വാഹനത്തിൽ യാത്ര ചെയ്തവർക്കുനേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ആക്രമമത്തിന് പോകുകയായിരുന്നു ഇവരെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറയുന്നു.

കാറിൽ 100ലേറെ വെടിയുണ്ടകളാണ് തുളഞ്ഞുകയറിയത്. ഈ മരണങ്ങൾക്ക് ശിക്ഷ നൽകുക തന്നെ ചെയ്യുമെന്ന് ഹമാസിന്‍റെ ഗസ്സ വക്താവ് പറഞ്ഞു. അതേസമയം, സുരക്ഷാ സേനയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineIsrael Palestine Conflict
News Summary - Israel forces kill three Palestinians in occupied West Bank
Next Story