ദക്ഷിണ ലബനാനിലെ ആളുകളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ; അഭയാർഥി ക്യാമ്പിലുള്ളവരും ഒഴിയണം
text_fieldsതെൽ അവീവ്: ദക്ഷിണ ലബനാനിൽ നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് ഇസ്രായേൽ. ബലാബേക്ക് മേഖലയിൽ നിന്നും ഒഴിഞ്ഞ് പോകാനാണ് ആളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഭയാർഥി ക്യാമ്പ് ഉൾപ്പടെ ഒഴിയണമെന്നാണ് ഇസ്രായേലിന്റെ അന്ത്യശാസനം. എ.എഫ്.പിയാണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. ഇസ്രായേൽ പ്രതിരോധസേന എക്സിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ ആക്രമണം നടത്തുമെന്ന പറയുന്ന സ്ഥലത്താണ് റാഷിദേഹ് അഭയാർഥി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ഫലസ്തീൻ അഭയാർഥികളാണ് ക്യാമ്പിൽ കഴിയുന്നത്. വ്യാഴാഴ്ചയും ലബനാനെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണങ്ങൾ നടന്നിരുന്നു.
തലസ്ഥാനമായ ബെയ്റൂത്തിനേയും ബെക്ക താഴ്വരയേയും ബന്ധിപ്പിക്കുന്ന അരായ-ഖാലെ റോഡിന് നേരെ ഡ്രോണാക്രമണം ഉണ്ടായി. ബുധനാഴ്ച ഇതേപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഹിസ്ബുല്ലയുടെ വാനിന് നേരെയും ആക്രമണം നടന്നിരുന്നു.
വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചുവെന്നാണ് ഇസ്രായേൽ അറിയിക്കുന്നത്.
അതേസമയം, ഫലസ്തീൻ ജനതയുടെ ജീവനാഡിയായ യു.എൻ ഏജൻസിയെ (യു.എൻ.ആർ.ഡബ്ല്യു.എ) ഇല്ലായ്മ ചെയ്യാനുള്ള നീക്കം ശക്തമാക്കിയ ഇസ്രായേൽ നടപടിക്കതിരെ ഐക്യരാഷ്ട്രസഭ ഇന്ന് രംഗത്തെത്തി. ഏജൻസിയെ നിരോധിക്കുകയാണെങ്കിൽ ഗസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇസ്രായേൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.