ഇസ്രായേൽ പത്ത് ഫലസ്തീനികളെ വധിച്ചു; 102 പേർക്ക് പരിക്ക്
text_fieldsറാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്ലുസിൽ പത്ത് ഫലസ്തീനികളെ വധിച്ച് ഇസ്രായേൽ. ബുധനാഴ്ച രാവിലെ മുതൽ നബ്ലുസിൽ റെയ്ഡ് നടത്തുന്ന ഇസ്രായേൽ സൈന്യം ഇതിൽ പ്രതിഷേധിച്ച ഫലസ്തീനികൾക്കു നേരെ വെടിവെക്കുകയായിരുന്നുവെന്ന് അൽ ജസീറ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. 102 പേർക്ക് പരിക്കേറ്റു.
53 പേർക്ക് പരിക്കേറ്റത് വെടിവെപ്പിലാണ്. ആറുപേരുടെ നില ഗുരുതരമാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ പോരാളി ഹുസ്സാം ഇസ്ലീമിനെ പിടികൂടാൻ എന്നു പറഞ്ഞാണ് ഇസ്രായേൽ പരിശോധന നടത്തിയത്. നഗരകവാടം അടച്ച് വീടുകൾ തോറും പരിശോധന നടത്തുകയായിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഇസ്രായേൽ അതിക്രമം പരിധിവിടുന്നതായും ക്ഷമ നശിക്കുന്നതായും ഗസ്സ ഭരിക്കുന്ന ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനമായ ഹമാസ് മുന്നറിയിപ്പ് നൽകി. ഈ വർഷം ഇതുവരെ 12 കുട്ടികൾ ഉൾപ്പെടെ 57 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.