നാല് ഫലസ്തീനികളെ ഇസ്രായേൽ വധിച്ചു
text_fieldsവെസ്റ്റ് ബാങ്ക്: സഹോദരങ്ങൾ ഉൾപ്പെടെ നാല് ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മൂന്ന വ്യത്യസ്ത സംഭവങ്ങളിലാണ് നാല് പേരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സഹോദരങ്ങളാണ്.
ജവാദ് രിമാവി, ദഫർ രിമാവി എന്നീ സഹോദരങ്ങളും മുഫീദ് ഖലീൽ, റാമി മഅ്മൂൻ ഫായിസ് എന്നിവരുമാണ് കൊല്ലപ്പെട്ടത്. ഫലസ്തീൻ ഐക്യദാർഢ്യദിനമായി ആചരിക്കുന്ന ദിവസത്തിലാണ് നാലു പേരെ കൊലപ്പെടുത്തിയത്. എട്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിൽ ഇസ്രായേൽ സേന നടത്തുന്ന റെയ്ഡുകളും ഇതിനോടുള്ള ചെറുത്തുനിൽപും കഴിഞ്ഞ മാസങ്ങളിൽ നിരവധി പേരുടെ ജീവനഷ്ടത്തിനിടയാക്കി.
ഈ വർഷം ഇതുവരെ 47 കുട്ടികൾ ഉൾപ്പെടെ 200ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഈ വർഷം നവംബർ ഏഴുവരെ 8900ത്തിലേറെ പേർക്ക് വെസ്റ്റ് ബാങ്കിൽ മാത്രം പരിക്കേറ്റു. 25 ഇസ്രായേലികളും ഈ വർഷം കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.