മൂന്നു ഫലസ്തീനികളെ ഇസ്രായേൽ വധിച്ചു
text_fieldsജറൂസലം: ബ്രിട്ടീഷ്-ഇസ്രായേലി വനിതയുടെയും രണ്ടു പെൺമക്കളുടെയും കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട മൂന്നു ഫലസ്തീനികളെ ഇസ്രായേൽ സേന വധിച്ചു. വ്യാഴാഴ്ച രാവിലെ നബ്ലുസിലെ അപ്പാർട്ട്മെന്റ് റെയ്ഡ് ചെയ്താണ് സൈന്യം മൂന്നുപേരെയും വധിച്ചത്.
കഴിഞ്ഞമാസം വെസ്റ്റ് ബാങ്കിലെ ജൂത അധിനിവേശ മേഖലയിൽ കാറിനുനേരെ നടത്തിയ ആക്രമണത്തിലാണ് സ്ത്രീയും രണ്ടു മക്കളും കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട മൂന്നുപേരിൽ രണ്ടുപേർ ഹമാസ് അംഗങ്ങളാണെന്ന് സൈന്യം അറിയിച്ചു. ഇവരുടെ സഹായിയായി പ്രവർത്തിച്ചയാളാണ് മൂന്നാമനെന്നും സൈന്യം വിശദീകരിച്ചു.
അതേസമയം, ഹസൻ ഖത്നാനി, മോസ് അൽ മസ്റി, ഇബ്രാഹിം ജാബിർ എന്നിവരാണ് കൊല്ലപ്പെട്ടതെന്നും ഇവർ തങ്ങളുടെ അംഗങ്ങളാണെന്നും ഹമാസ് നേതൃത്വം പിന്നീട് പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിലിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തവും സംഘടന ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.