ബന്ദികളെ കുറിച്ച് വിവരം നൽകിയാൽ പാരിതോഷികം; പ്രഖ്യാപനവുമായി ഇസ്രായേൽ
text_fieldsജറൂസലം: ഹമാസ് ബന്ദികളാക്കിയവരെ കുറിച്ച് വിവരം നൽകിയാൽ സുരക്ഷയും സാമ്പത്തിക സഹായവും നൽകാമെന്ന് ഗസ്സ നിവാസികളോട് ഇസ്രായേൽ ആഹ്വാനം.
‘‘നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും നല്ലൊരു ഭാവി വേണമെങ്കിൽ ഇപ്പോൾ പ്രവർത്തിക്കൂ. നിങ്ങളുടെ പ്രദേശത്ത് ഏതെങ്കിലും ബന്ദിയുള്ളതായി വിവരമുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കൂ.’’ -ബന്ധപ്പെടേണ്ട നമ്പറുകൾ സഹിതമുള്ള അറിയിപ്പിൽ ഇസ്രായേൽ വ്യക്തമാക്കി. സാഹചര്യം അതിസങ്കീർണമാണെന്നും എല്ലാ തടവുകാരെയും ഉടൻ വിട്ടയക്കണമെന്നും ഇസ്രായേൽ പ്രസിഡന്റ് ഇസഹാക് ഹെർസോഗ് ഹമാസിന് മുന്നറിയിപ്പു നൽകി.
ഇതിനിടെ, ഗസ്സയിൽ ശക്തമായി തുടരുന്ന വ്യോമാക്രമണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രായേൽ സംയുക്ത സേന മേധാവി ഹെർസി ഹലേവി. ഹമാസ് പൂർണമായും ഇല്ലാതാവുകയാണ് ഞങ്ങളുടെ ആവശ്യം. ദക്ഷിണ മേഖലയിൽകൂടി കരയാക്രമണത്തിന് ഞങ്ങൾ പൂർണ സജ്ജരാണ്’’ -ഹലേവി പറഞ്ഞു. അതേസമയം, ഇസ്രായേലിൽ സ്കൂളുകൾ തുറക്കുന്നത് ഡിസംബറിലേക്ക് നീട്ടി. 222 പേരാണ് ഹമാസ് ബന്ദികളാക്കിയതെന്ന് ഇസ്രായേൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിൽ ആകെ നാലു പേരെ ഹമാസ് മോചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.