Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതീമഴക്കു താ​ഴെ പലായനം

തീമഴക്കു താ​ഴെ പലായനം

text_fields
bookmark_border
israel palestine conflict
cancel
camera_alt

ഗസ്സയിൽ ഇസ്രായേൽ ബോംബിങ്ങിൽ പരിക്കേറ്റ് അൽശിഫ ആശുപത്രിയിലെത്തിച്ച മാതാവിനെ നോക്കി നിൽക്കുന്ന മകൻ യാസിർ അബൂ മർസ. ആക്രമണത്തിൽ യാസിറിനും പരിക്കേറ്റിരുന്നു. മാതാവും പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് അധികൃതർ പറഞ്ഞു 

‘‘ശ​നി​യാ​ഴ്ച​യാ​ണ് ഞാ​നിവിടെ എ​ത്തി​യ​ത്. വ​ഴി​യി​ൽ പ​ല​യി​ട​ത്തും ബോം​ബി​ങ്ങാ​ണ്. ഡ്രോ​ണു​ക​ൾ ഞ​ങ്ങ​ളെ വ​ട്ട​മി​ട്ട് പ​റ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു’’ -ഖാ​ൻ യൂ​നു​സി​ലെ​ത്തി​യ മ​ൻ​സൂ​ർ ഷൗ​മ​ൻ

ഗ​സ്സ സി​റ്റി: കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ, തീ​മ​ഴ​ക്ക് ന​ടു​വി​ലൂ​ടെ പ​ലാ​യ​നം തു​ട​ർ​ന്ന് ഫ​ല​സ്തീ​നി​ക​ൾ. ഖാ​ൻ യൂ​നു​സി​ലേ​ക്ക് നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. ഇ​വി​ടെ​യു​ള്ള യു.​എ​ൻ ക്യാ​മ്പി​ൽ 20,000 പേ​രാ​ണു​ള്ള​ത്. ക്യാ​മ്പി​ന്റെ പ​ര​മാ​വ​ധി ശേ​ഷി​യും ക​വി​ഞ്ഞു​​വെ​ന്നും ഇ​നി ഇ​വി​ടെ​നി​ന്നും ഒ​ഴി​പ്പി​ക്ക​പ്പെ​ടു​മോ എ​ന്ന ആ​​ശ​ങ്ക​യു​ണ്ടെ​ന്നും ക്യാ​മ്പി​ലെ​ത്തി​യ​വ​ർ പ​റ​യു​ന്നു.

70 ശ​ത​മാ​നം ഗ​സ്സ നി​വാ​സി​ക​ൾ​ക്കും ഇ​പ്പോ​ൾ ആ​രോ​ഗ്യ​സേ​വ​നം കി​ട്ടു​ന്നി​ല്ലെ​ന്ന് ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​പ്പോ​ൾ ഗ​സ്സ​യി​ലു​ള്ള​വ​ർ ജീ​വി​ക്കു​ക​യ​ല്ല, അ​തി​ജീ​വി​ക്കു​ക​യാ​ണെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി പ​റ​ഞ്ഞു.

ഗ​സ്സ​യി​ൽ ഭ​ക്ഷ​ണ​മെ​ല്ലാം തീ​രു​ക​യാ​ണ്. ഭൂ​രി​ഭാ​ഗം ക​ട​ക​ളും അ​ട​ച്ചു. അ​വ​ശേ​ഷി​ച്ച ഏ​താ​നും ബേ​ക്ക​റി​ക​ൾ​ക്കു മു​ന്നി​ൽ ഒ​രു പാ​ക്ക​റ്റ് റൊ​ട്ടി​ക്കു​വേ​ണ്ടി നീ​ണ്ട വ​രി​യാ​ണ്. ‘‘ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന​ത് കാ​ണു​ന്നി​ല്ലേ. വീ​ടു​ക​ളി​ലൊ​ന്നും റൊ​ട്ടി​മാ​വോ വെ​ള്ള​മോ എ​ണ്ണ​യോ ഇ​ല്ല’’-​ഖാ​ൻ യൂ​നു​സ് നി​വാ​സി അ​ശ്റ​ഫ് ഫ​ഹ്മി അ​ബൂ അ​ഹ്മ​ദ് പ​റ​യു​ന്നു.

ഇ​സ്രാ​യേ​ൽ ബോം​ബി​ങ്ങി​നി​ട​യി​ലൂ​ടെ പ​ലാ​യ​നം ചെ​യ്യു​ക​യെ​ന്ന​ത് അ​തി​ദു​ഷ്‍ക​ര​മാ​ണെ​ന്ന് ഗ​സ്സ സി​റ്റി നി​വാ​സി മ​ൻ​സൂ​ർ ഷൗ​മ​ൻ പ​റ​ഞ്ഞു. ‘‘ശ​നി​യാ​ഴ്ച​യാ​ണ് ഞാ​നി​വി​ടെ എ​ത്തി​യ​ത്. വ​ഴി​യി​ൽ പ​ല​യി​ട​ത്തും ബോം​ബി​ങ്ങാ​ണ്. ഡ്രോ​ണു​ക​ൾ ഞ​ങ്ങ​ളെ വ​ട്ട​മി​ട്ട് പ​റ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു’’ -ഖാ​ൻ യൂ​നു​സി​ലെ​ത്തി​യ ഷൗ​മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു -ബോം​ബി​ങ്ങി​നി​ട​യി​ലും 2000 പേ​ർ​ക്ക് വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​ഞ്ഞു.

ഉ​പ​രോ​ധ​ത്തി​ൽ അ​ക​പ്പെ​ട്ട ഗ​സ്സ നി​വാ​സി​ക​ളു​ടെ ര​ക്ഷ​ക്കാ​യി മാ​നു​ഷി​ക ഇ​ട​നാ​ഴി ഒ​രു​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു. ഫ​ല​സ്തീ​നി​ക​ൾ സ്വ​ന്തം നാ​ട് വി​ട്ടു​പോ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അ​വ​ർ അ​ത്ര​മേ​ൽ അ​ഭി​മാ​നി​ക​ളാ​ണെ​ന്നും ദോ​ഹ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പ​ബ്ലി​ക് പോ​ളി​സി പ്ര​ഫ​സ​ർ ത​മ​ർ ഖ​റാ​മ​ത്ത് നി​രീ​ക്ഷി​ക്കു​ന്നു.

ഇ​തി​നി​ടെ, ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന വം​ശ​ഹ​ത്യ​യെ അ​പ​ല​പി​ക്കാ​ത്ത യൂ​റോ​പ്യ​ൻ യൂ​നി​യ​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച് നെ​ത​ർ​ലാ​ൻ​ഡ്സ് ത​ല​സ്ഥാ​ന​മാ​യ ആം​സ്റ്റ​ർ​ഡാ​മി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു. ഹ​മാ​സ് ആ​​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച​വ​ർ ഇ​സ്രാ​യേ​ലി​നെ വി​മ​ർ​ശി​ക്കു​ന്നി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ വി​മ​ർ​ശി​ച്ചു.

ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് വാ​ദി​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ താ​ന​ല്ലാ​തെ മ​റ്റാ​രു​മി​ല്ലെ​ന്ന്, യു.​എ​ന്നി​ന്റെ അ​ധി​നി​വി​ഷ്ട ഫ​ല​സ്തീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ​ഗ്ധ ഫ്രാ​ൻ​സെ​സ് അ​ൽ​ബ​നീ​സ് പ​രി​ത​പി​ച്ചു.

ഗ​സ്സ​യി​ലെ​യും ഇ​സ്രാ​യേ​ലി​ലെ​യും അ​വ​സ്ഥ ആ​​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ഐ​റി​ഷ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി മി​ഖാ​യേ​ൽ മാ​ർ​ട്ടി​ൻ. സ്വ​യ​ര​ക്ഷ​ക്ക് ഇ​സ്രാ​യേ​ലി​ന് അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും അ​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി​രി​ക്ക​ണ​മെ​ന്നും മാ​ർ​ട്ടി​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഗ​സ്സ​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് ഈ​ജി​പ്ത് അ​റി​യി​ച്ചു. ഗ​സ്സ​യി​ലു​ള്ള ജ​ന​ങ്ങ​ൾ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലും ര​ക്ത​ബാ​ങ്കു​ക​ളി​ലും എ​ത്തി ര​ക്തം ദാ​നം​ചെ​യ്യ​ണ​മെ​ന്ന് ഗ​സ്സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​ഹ്വാ​നം​ചെ​യ്തു.

സൈ​നി​കാ​ക്ര​മ​ണ​ത്തി​ൽ സാ​ധാ​ര​ണ​ജ​ന​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​തെ​യും പ​രി​ക്കേ​ൽ​ക്കാ​തെ​യു​മി​രി​ക്കാ​ൻ നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണ​മെ​ന്ന് ബ്രി​ട്ട​ൻ ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സി​വി​ലി​യ​ൻ മ​ര​ണം കു​റ​ക്കു​ന്ന​തി​ന്റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ന്നും ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

-ഇ​സ്രാ​യേ​ൽ വൈ​റ്റ് ഫോ​സ്ഫ​റ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും ഇ​ത് സാ​ധാ​ര​ണ​ജ​ന​ങ്ങ​ളെ വ്യാ​പ​ക​മാ​യി അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും ഹ്യൂ​മ​ൻ​ റൈ​റ്റ്സ് വാ​ച്ച് കു​റ്റ​പ്പെ​ടു​ത്തി. അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലെ റാ​മെ​ല്ല​യി​ലും ഇ​സ്രാ​യേ​ൽ സൈ​നി​കാ​ക്ര​മ​ണം ആ​രം​ഭി​ച്ച​താ​യി അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു.

തങ്ങളുടെ 126 പൗരൻമാരെയാണ് ഹമാസ് ബന്ദികളാക്കിയതെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഒക്ടോബർ ഏഴു മതൽ 279 സൈനികർ കൊല്ലപ്പെട്ടതായും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictWorld News
News Summary - israel-palestine conflict-Escape under the rain of fire
Next Story