ഇസ്രായേൽ തടവറയിൽനിന്ന് മോചിതരായ രണ്ടുപേരുടെ വീടുകൾ തകർത്തു; അഞ്ചുപേരെ കൊലപ്പെടുത്തി
text_fieldsവെസ്റ്റ്ബാങ്ക്: ഇസ്രായേൽ തടവറയിൽനിന്ന് മോചിതരായ വെസ്റ്റ്ബാങ്ക് സ്വദേശികളായ രണ്ട് ഫലസ്തീനികളുടെ വീടുകൾ ഇസ്രായേൽ അധിനിവേശ സേന തകർത്തു. രണ്ട് കൗമാരക്കാരടക്കം അഞ്ച് ഫലസ്തീനികളെ കൊലപ്പെടുത്തുകയും ആംബുലൻസിന് നേരെയും വെടിയുതിർക്കുകയും ചെയ്തു.
ഖൽഖിലിയയിലെയും നബ്‍ലസിലെയും വീടുകളാണ് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. പെർമിറ്റ് ഇല്ലെന്ന് ആരോപിച്ചായിരുന്നു വീടുകൾ പൊളിച്ചത്. തങ്ങളുടെ വിലപ്പെട്ട സാധനസാമഗ്രികൾ മാറ്റാൻ പോലും അധിനിവേശ സേന സമ്മതിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു.
يعد الثاني خلال اقتحام الليلة.. قوات الاحتلال الإسرائيلي تهدم منزل أسير محرر بمدينة قلقيلية بالضفة الغربية #فيديو #حرب_غزة pic.twitter.com/cxN3ilgxlR
— الجزيرة فلسطين (@AJA_Palestine) January 15, 2024
അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഫലസ്തീനികൾക്ക് നേരെ കനത്ത ആക്രമണമാണ് ഇന്നലെ രാത്രിയിൽ ഇസ്രായേൽ അഴിച്ചുവിട്ടത്. ഇസ്രായേൽ സൈനിക വാഹനവ്യൂഹം നബ്‍ലസ് നഗരത്തിൽ പ്രവേശിക്കുകയും അന്നജാഹ് സർവകലാശാല കാമ്പസിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നഗരത്തിലെ ഡാർവിഷ് നസാൽ ആശുപത്രി പരിസരത്തും ഇസ്രായേൽ സൈന്യം ഇരച്ചുകയറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
قوات الاحتلال الإسرائيلي تقتحم مدينة قلقيلية غرب الضفة الغربية#فيديو #حرب_غزة pic.twitter.com/gJeLup2IbC
— الجزيرة فلسطين (@AJA_Palestine) January 14, 2024
ഹെബ്രോണിന് തെക്ക് അൽ-ദാഹിരിയ നഗരം, ജെറിക്കോയുടെ വടക്കുള്ള ഐൻ അൽ-സുൽത്താൻ അഭയാർത്ഥി ക്യാമ്പ്, ഹെബ്രോണിന് തെക്ക് യാത്ത, റാമല്ലയിലെ ബൈത്ത് റിമ പട്ടണം, ഹെബ്രോണിന് വടക്ക് ബൈത്ത് ഉമ്മർ പട്ടണം തുടങ്ങി വെസ്റ്റ് ബാങ്കിലെ നിരവധി പ്രദേശങ്ങളിലാണ് അധിനിവേശ സേന ഇന്നലെ രാത്രി അതിക്രമമിച്ചുകയറി ഫലസ്തീനികളെ പിടിച്ചുകൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.