ഫലസ്തീനി യുവാവിനെ മനുഷ്യകവചമാക്കി വെടിയുതിർത്ത് ഇസ്രായേൽ -VIDEO
text_fieldsവെസ്റ്റ് ബാങ്ക്: കുഞ്ഞുങ്ങളടക്കമുള്ള ഫലസ്തീനികളെ കൊലപ്പെടുത്താൻ ഫലസ്തീനികളെ മനുഷ്യകവചമാക്കി ഇസ്രായേലിന്റെ ക്രൂരത. അധിനിവേശ വെസ്റ്റ്ബാങ്കിലാണ് മനുഷ്യത്വം മരവിപ്പിക്കുന്ന ക്രൂരതക്ക് മറയായി ഫലസ്തീനി യുവാവിനെ മറയാക്കി ഉപയോഗിച്ചത്.
അലാ അബു ഹഷ്‌ഹാഷ് എന്ന യുവാവാണ് ക്രൂരതക്ക് ഇരയായത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന അതിക്രമത്തിന് തിരിച്ചടി കിട്ടാതിരിക്കാനാണ് യുവാവിനെ കണ്ണുകൾ മൂടിക്കെട്ടി കൈകളിൽ വിലങ്ങണിയിച്ച് റോഡിൽ ഇരുത്തിയത്.
ഇതിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ച രാവിലെ അൽ ജസീറ അറബിക് പുറത്തുവിട്ടു. ഹഷ്ഹാഷിന്റെ പിന്നിൽ ഇരുന്ന് ഫലസ്തിനികൾക്ക് നേരെ വെടിയുതിർക്കാനൊരുങ്ങുന്ന ഇസ്രായേലി പട്ടാളക്കാരനെയും സമീപത്തുതന്നെ പട്ടാള ടാങ്കും മറ്റു പട്ടാളക്കാരെയും കാണാം.
മുമ്പും ഫലസ്തീനികളെ ഇസ്രായേൽ വ്യാപകമായി മനുഷ്യകവചമായി ഉപയോഗിച്ചിരുന്നു. ഹമാസ് മനുഷ്യകവചത്തെ മറയാക്കി ആക്രമണം നടത്തുന്നുെവന്ന ആരോപണം ഇസ്രായേൽ നിരന്തരം ഉന്നയിക്കുന്നതിനിടെയാണ് അവരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന വിഡിയോ പുറത്തുവന്നത്.
അധിനിവേശ വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. ഇതോടെ, ഒക്‌ടോബർ 7 മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ 182 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ‘വഫ’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ 243 പലസ്തീൻകാരും രണ്ട് ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 4300 കുട്ടികൾ ഉൾപ്പെടെ ഇതുവരെ ആകെ 10,818 പേർ ഗസ്സയിൽ കൊല്ലപ്പെട്ടു. 1400 കുഞ്ഞുങ്ങൾ ഉൾപ്പെടെ 2,650ഓളം പേരെ കാണാനില്ലെന്നും യു.എൻ ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.