Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ മരണസംഖ്യ...

ഗസ്സയിൽ മരണസംഖ്യ ഉയരുന്നു; 22 സ്ഥലങ്ങളിൽ പോരാട്ടം തുടരുന്നെന്ന് ഇസ്രായേൽ

text_fields
bookmark_border
Israel Palestine Conflict
cancel

ജ​റൂ​സ​ലം/​ഗ​സ്സ: ഫ​ല​സ്തീ​ൻ പോ​രാ​ട്ട​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ആ​ക്ര​മ​ണ-​പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം​വ​ഹി​ച്ച് ഫ​ല​സ്തീ​ൻ-​ഇ​സ്രാ​യേ​ൽ ‘യു​ദ്ധം’. ഫ​ല​സ്തീ​ൻ ചെ​റു​ത്തു​നി​ൽ​പ്​ സം​ഘ​ട​ന ‘ഹ​മാ​സ്’ അ​ധി​നി​വി​ഷ്ട ഗ​സ്സ​യി​ൽ​നി​ന്ന് ക​ര, വ്യോ​മ, ക​ട​ൽ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഇ​സ്രാ​യേ​ലിൽ കടന്നുകയറി ശ​നി​യാ​ഴ്ച നടത്തിയ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ 100 ​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 740 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മരണം 150 കടന്നതായും റിപ്പോർട്ടുണ്ട്. മിന്നലാ​ക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 200ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു. 1610 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​രു​​ക​യാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച, ജൂ​ത വി​ശേ​ഷ ആ​ച​ര​ണ​മാ​യ ‘സൂ​ക്കോ​ത്തി’​ന്റെ പേ​രി​ൽ എ​ണ്ണൂ​റോ​ളം ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​രും ജൂ​ത പു​രോ​ഹി​ത​രും കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ അ​ൽ അ​ഖ്സ പ​ള്ളി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി കു​ത്തി​യി​രി​ക്കു​ക​യും ഇ​സ്രാ​യേ​ൽ സൈ​ന്യം ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഫ​ല​സ്തീ​നി​ൽ പ്ര​ക്ഷു​ബ്​​ധാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ക​ര​യും ക​ട​ലും ആ​കാ​ശ​വും വ​ഴി ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​ക​ൾ ഭേ​ദി​ച്ച് ഹ​മാ​സി​ന്‍റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡി​ന്‍റെ ഭ​ട​ന്മാ​ർ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റി​യ​ത്. അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ളു​ടെ ‘ആ​റു​നാ​ൾ അ​ധി​നി​വേ​ശ രാ​ജ്യ​വി​രു​ദ്ധ യു​ദ്ധ’​ത്തി​ന്റെ 50ാം വാ​ർ​ഷി​ക​ത്തി​ൽ ‘അ​ൽ അ​ഖ്സ ഫ്ല​ഡ്’​എ​ന്ന പേ​രി​ട്ട് ശ​നി​യാ​ഴ്ച രാ​വി​ലെ 6.30 മു​ത​ൽ ആ​രം​ഭി​ച്ച ആ​ക്ര​മ​ണ​ത്തി​ൽ ഗ​സ്സ​യി​ൽ​നി​ന്ന് ര​ണ്ടാ​യി​ര​ത്തി​ലേ​റെ റോ​ക്ക​റ്റു​ക​ൾ ഇ​സ്രാ​യേ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​തി​ച്ചു.

ഇ​സ്രാ​യേ​ലി​ൽ ദേ​ശീ​യ അ​വ​ധി ദി​വ​സ​മാ​യി​രു​ന്ന ശ​നി​യാ​ഴ്ച കൂ​റ്റ​ൻ വേ​ലി​ക​ൾ ത​ക​ർ​ത്തും പാ​രാ​മോ​ട്ടോ​ർ ഗ്ലൈ​ഡ​ർ വ​ഴി ആ​കാ​ശ​ത്തു​കൂ​ടി​യും ബോ​ട്ടു​ക​ളു​മാ​യി ക​ട​ലി​ലൂ​ടെ​യും ഇ​സ്രാ​യേ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ ​ഹ​മാ​സ് പോ​രാ​ളി​ക​ൾ തെ​രു​വു​ക​ളി​ലൂ​ടെ വെ​ടി​യു​തി​ർ​ത്തു നീ​ങ്ങു​ന്ന നി​ര​വ​ധി വി​ഡി​യോ​ക​ൾ പു​റ​ത്തു​വ​ന്നു. പ​ത്തി​ലേ​റെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹ​മാ​സ് പോ​രാ​ളി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റി ആ​​ക്ര​മ​ണം ന​ട​ത്തി. ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ ടാ​ങ്കു​ക​ളും ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത ഹ​മാ​സ് സംഘം നി​ര​വ​ധി ഇ​സ്രാ​യേ​ൽ സൈ​നി​ക​രെ ബ​ന്ദി​യാ​ക്കി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. ഇ​സ്രാ​യേ​ൽ ക​മാ​ൻ​ഡ​ർ​മാ​രെ ത​ങ്ങ​ൾ ബ​ന്ദി​ക​ളാ​ക്കി​യ​താ​യി ഹ​മാ​സ് അ​വ​കാ​ശ​പ്പെ​ട്ടു.

മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ൽ ഞെ​ട്ടി​യ ഇ​സ്രാ​യേ​ൽ ഡ​സ​ൻ ക​ണ​ക്കി​ന്​ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​മാ​യി ഗ​സ്സ​ക്കു നേ​രെ ‘ഇ​രു​മ്പു​വാ​ൾ’ (സ്വോ​ഡ് ഓ​ഫ് അ​യ​ൺ) ഓ​​പ​റേ​ഷ​ൻ എ​ന്ന ക​ന​ത്ത പ്ര​ത്യാ​ക്ര​മ​ണ​ത്തി​നു തു​ട​ക്ക​മി​ട്ടു. 17 സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളും നാ​ല് ആ​സ്ഥാ​ന​മ​ന്ദി​ര​ങ്ങ​ളും ഉ​ന്നം​വെ​ച്ച ഇ​സ്രാ​യേ​ൽ ഗ​സ്സ സി​റ്റി​യി​ൽ രൂ​ക്ഷ​മാ​യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. മ​രി​ച്ച​വ​രെ​യും പ​രി​ക്കേ​റ്റ​വ​രെ​യും കൊ​ണ്ട് ഗ​സ്സ​യി​ലെ ആ​​ശു​പ​ത്രി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കും എ​ന്ന ആ​ശ​ങ്ക​യി​ൽ ഗ​സ്സ​ക്കാ​ർ മു​ൻ​ക​രു​ത​ലെ​ടു​ക്കു​ന്ന​താ​യി ഫ​ല​സ്തീ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഒ​ന്ന​ര ദ​ശ​ക​ത്തി​ലേ​റെ​യാ​യി ഉ​​പ​രോ​ധ​ത്തി​ൽ വ​ല​യു​ന്ന ഫ​ല​സ്തീ​നി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ നി​ഷ്ക്രി​യ​ത തു​ട​രു​ക​യാ​ണെ​ന്നും ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​നൊ​പ്പം ക​ട​ന്നു​ക​യ​റ്റ​ക്കാ​രു​ടെ​യും നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​വു​ക​യാ​ണെ​ന്നും ഹ​മാ​സ്​ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ ആ​രോ​പ​ണ​മു​ന്ന​യി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ്, പ​ശ്ചി​​മേ​ഷ്യ​ൻ രാ​​ഷ്ട്രീ​യ​ഗ​തി​യെ മാ​റ്റി​മ​റി​ച്ചേ​ക്കാ​വു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച സാ​ക്ഷ്യം​വ​ഹി​ച്ച​ത്.

ശ​ത്രു വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​ൽ അ​ഖ്സ മ​സ്ജി​ദി​നു നേ​രെ ഇ​സ്രാ​യേ​ലി ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണെ​ന്നും ശ​ത്രു​വി​ന്റെ അ​തി​ക്ര​മ​ത്തെ വെ​റു​തെ നോ​ക്കി​നി​ൽ​ക്കു​ന്ന കാ​ലം അ​വ​സാ​നി​ച്ചു​വെ​ന്നും ഗ​സ്സ​യി​ലെ ഹ​മാ​സ് സൈ​നി​ക ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് ദൈ​ഫ് പ്ര​സ്താ​വി​ച്ചു. സ്വ​യ​ര​ക്ഷ​ക്ക് ഇ​സ്രാ​യേ​ലി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​ൻ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ മേ​ധാ​വി ഉ​ർ​സു​ല വോ​ണ്ട​ർ ​ലി​യ​ൻ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​രു​വി​ഭാ​ഗ​വും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന്​ ഈ​ജി​പ്തും തു​ർ​ക്കി​യ​യും ആ​വ​ശ്യ​പ്പെ​ട്ടു. ഏ​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​സ്രാ​യേ​ലി​നു ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി​യ​തി​ന് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് അ​ലി ഖാം​ന​ഈ ഫ​ല​സ്തീ​നെ അ​ഭി​ന​ന്ദി​ച്ചു. പോ​രാ​ട്ട​ത്തി​ൽ ഹ​മാ​സി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി ഫ​ല​സ്തീ​നി​ലെ ഇ​സ്‍ലാ​മി​ക് ജി​ഹാ​ദും ല​ബ​നാ​നി​​ലെ ഹി​സ്ബു​ല്ല​യും വ്യ​ക്ത​മാ​ക്കി.


22 സ്ഥലങ്ങളിൽ പോരാട്ടം തുടരുന്നു -ഇസ്രായേൽ സൈനിക വക്താവ്

ഗസ്സക്ക് സമീപം 22 സ്ഥലങ്ങളിൽ പോരാട്ടം തുടരുകയാണെന്ന് ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ സൈനികരും കമാൻഡർമാരും കൊല്ലപ്പെടുകയും അക്രമികളെ പിടികൂടുകയും ചെയ്തിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.


ഇസ്രായേൽ ആക്രമണം: അന്താരാഷ്ട്ര സമൂഹം ഇടപെടണം -കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും ഫ​ല​സ്തീ​ൻ ജ​ന​ത​യെ സം​ര​ക്ഷി​ക്കാ​നും ആ​ഹ്വാ​നം ചെ​യ്ത് കു​വൈ​ത്ത്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷ കൗ​ൺ​സി​ൽ, അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം എ​ന്നി​വ​യോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​യി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.


ഡൽഹിയിൽ നിന്ന് തെൽഅവീവിലേക്കുള്ള വിമാനം റദ്ദാക്കി

ന്യൂഡൽഹി: ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഡൽഹിയിൽ നിന്ന് തെൽഅവീവിലേക്കുള്ള ശനിയാഴ്ചത്തെ എയർ ഇന്ത്യവിമാനം റദ്ദാക്കി. തിരിച്ചുള്ള വിമാനവും റദ്ദാക്കി. ആഴ്ചയി​ൽ അഞ്ചു വിമാനങ്ങളാണ് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് സർവിസ് നടത്തുന്നത്.

ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം

ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്ന് എംബസി അറിയിച്ചു. അധികൃതർ നൽകുന്ന സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷ ഷെൽട്ടറുകൾക്ക് സമീപം തന്നെ നിലകൊളളണമെന്നും നിർദേശത്തിലുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും വെബ്സൈറ്റുകളും പുറത്തിറക്കി. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് നിർദേശങ്ങൾ നൽകിയത്. 18,000 ഓളം ഇന്ത്യക്കാരാണ് ഇസ്രയേലിൽ ഉള്ളത്.

ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ

ഇസ്രായേലിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രായേലിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ‘ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു’ -പ്രധാനമന്ത്രി എക്സിൽ (ട്വിറ്റർ) കുറിച്ചു.

ഇസ്രായേൽ-ഫലസ്തീൻ ഏറ്റുമുട്ടൽ അവസാനിപ്പിക്കണം -യു.എ.ഇ

ദു​ബൈ: ഇ​സ്രാ​യേ​ലും ഫ​ല​സ്തീ​നും ത​മ്മി​ലെ ര​ക്​​ത​രൂ​ക്ഷി​ത​മാ​യ ഏ​റ്റു​മു​ട്ട​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത്​ യു.​എ.​ഇ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ മ​ന്ത്രാ​ല​യം സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക്​ ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്നു. ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ര​മാ​വ​ധി നി​യ​ന്ത്ര​ണം പാ​ലി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണം -ഖ​ത്ത​ർ

ദോ​ഹ: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സം​ഘ​ർ​ഷ​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി ഖ​ത്ത​ർ. മേ​ഖ​ല​യി​ലെ സം​ഘ​ര്‍ഷ​ത്തി​ന് കാ​ര​ണം ഇ​സ്രാ​യേ​ലാ​ണെ​ന്നും സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഉ​ട​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​പ​ക്ഷ​വും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന്​ സൗദി

ജി​ദ്ദ: ഫ​ല​സ്തീ​നി​ക​ളും ഇ​സ്രാ​യേ​ലി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സൗ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ല​സ്തീ​നും ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശ​സേ​ന​യും ത​മ്മി​ലു​ണ്ടാ​വു​ന്ന ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ൾ സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സംയമനം പാലിക്കണം -ഒമാൻ

മ​സ്ക​ത്ത്: ഇ​സ്രാ​യേ​ലും ഫ​ല​സ്തീ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. മേ​ഖ​ല​യി​ലെ വി​വി​ധ മു​ന്ന​ണി​ക​ളി​ൽ അ​ക്ര​മം വ​ർ​ധി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഇ​രു പാ​ർ​ട്ടി​ക​ളും സം​യ​മ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലു​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraelIsrael Palestine Conflict
News Summary - Israel Palestine Conflict Updates
Next Story